November 17, 2019

Breaking News

ചൈ​ന ഓ​പ്പ​ണ്‍: ക​ശ്യ​പ്, സാ​യ് പ്ര​ണീ​ത് മു​ന്നോ​ട്ട്, സൈ​ന പു​റ​ത്ത്

ബെ​യ്ജിം​ഗ്: ചൈ​ന ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി. ​ക​ശ്യ​പ്, ബി. ​സാ​യ് പ്ര​ണീ​ത് എ​ന്നി​വ​ർ പ്രീ​ക്വാ​ർ​ട്ട​റി​ൽ. അ​തേ​സ​മ​യം, വ​നി​താ സിം​ഗി​ൾ​സി​ൽ സൈ​ന നെ​ഹ് വാ​ൾ ആ​ദ്യ റൗ​ണ്ടി​ൽ പ​രാ​ജ​യ​പ്പെ​ട്ട് പു​റ​ത്താ​യി. എ​ട്ടാം സീ​ഡാ​യ സൈ​ന ചൈ​ന​യു​ടെ കാ​യ് യാ​നി​നോ​ട് 9-21, 12-21നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

താ​യ്‌ല​ൻ​ഡി​ന്‍റെ സി​ത്ഹി​കോം ത​മ്മാ​സി​നെ കീ​ഴ​ട​ക്കി​യാ​ണ് ക​ശ്യ​പ് പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. സ്കോ​ർ: 21-14, 21-13. ഇ​ന്തോ​നേ​ഷ്യ​യു​ടെ ടോ​മി സു​ഗി​യാ​ർ​തോ​യെ 21-12, 21-10നു ​കീ​ഴ​ട​ക്കി​യാ​യി​രു​ന്നു സാ​യ്പ്ര​ണീ​തി​ന്‍റെ പ്രീ​ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം.

അ​തേ​സ​മ​യം, സ​മീ​ർ വ​ർ​മ ചൈ​ന​യു​ടെ ചീ ​ച്യൂ​ങ്ക് യു​വി​നോ​ട് തോ​റ്റ് ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി.

About The Author

Related posts