November 16, 2019

Breaking News

ദേ​ശീ​യ ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ്; പെ​ണ്‍​കി​രീ​ടം കേ​ര​ള​ത്തി​ന്

ഗു​ണ്ടൂ​ർ: 35-ാമ​ത് ദേ​ശീ​യ ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കേ​ര​ളം ചാ​ന്പ്യ​ന്മാ​ർ. 211 പോ​യി​ന്‍റ് നേ​ടി​യാ​ണ് കേ​ര​ള പെ​ണ്‍​കു​ട്ടി​ക​ൾ ഒ​ന്നാ​മ​ത് എ​ത്തി​യ​ത്. 191 പോ​യി​ന്‍റു​മാ​യി ത​മി​ഴ്നാ​ട് ര​ണ്ടാ​മ​തെ​ത്തി.

അ​തേ​സ​മ​യം, ഓ​വ​റോ​ളി​ൽ കേ​ര​ളം ര​ണ്ടാം സ്ഥാ​നം​കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ടു. 407.50 പോ​യി​ന്‍റ് നേ​ടി​യ ഹ​രി​യാ​ന​യാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യ​ത്. 316.50 പോ​യി​ന്‍റോ​ടെ​യാ​ണ് കേ​ര​ളം ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. ഇ​ത്ര​യും പോ​യി​ന്‍റു​മാ​യി ത​മി​ഴ്നാ​ടും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 105.50 പോ​യി​ന്‍റു​മാ​യി കേ​ര​ളം അ​ഞ്ചാ​മ​താ​യ​പ്പോ​ൾ ത​മി​ഴ്നാ​ട് 125.50 പോ​യി​ന്‍റു​മാ​യി മൂ​ന്നാ​മ​ത് എ​ത്തി. ആ​ണ്‍​കു​ട്ടി​ക​ളി​ൽ 223.50 പോ​യി​ന്‍റോ​ടെ ഹ​രി​യാ​ന​യാ​ണ് ഒ​ന്നാ​മ​ത്.

About The Author

Related posts