December 05, 2019

Breaking News

മ​ഞ്ചി​ക്ക​ണ്ടി​യി​ലെ മാ​വോ​യി​സ്റ്റ് താ​വ​ള​ത്തി​ൽ നി​ന്ന് സു​പ്ര​ധാ​ന രേ​ഖ​ക​ൾ ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്: മ​ഞ്ചി​ക്ക​ണ്ടി​യി​ലെ മാ​വോ​യി​സ്റ്റു​ക​ളു​ടെ താ​വ​ള​ത്തി​ൽനി​ന്ന് സു​പ്ര​ധാ​ന​മാ​യ രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ്. ഇ​തു സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ടു. രേ​ഖാചി​ത്ര​ങ്ങ​ൾ, മാ​പ്പു​ക​ൾ, ഡ​യ​റി​ക്കു​റി​പ്പു​ക​ൾ എ​ന്നി​വ​യാ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. ഇ​തി​ൽ മാ​വോ​യി​സ്റ്റു​ക​ൾ അ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ടു​ന്ന കാ​ര്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഏ​തൊ​ക്കെ പ്ര​ദേ​ശ​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ളെ വി​ന്യ​സി​ക്ക​ണം, എ​ങ്ങി​നെ ഒ​ളി​ഞ്ഞി​രി​ക്ക​ണം, ആ​വ​ശ്യ​മെ​ങ്കി​ൽ തു​ര​ങ്ക​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ, ത​ണ്ട​ർ​ബോ​ൾ​ട്ട് അം​ഗ​ങ്ങ​ളെ വ​ള​ഞ്ഞ് അ​ക്ര​മി​ക്കേ​ണ്ട വി​ധം എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന ഡ​യ​റി​ക്കു​റി​പ്പു​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. നാ​ലു മാ​വോ​യി​സ്റ്റു​ക​ൾ വെ​ടി​യേ​റ്റു​മ​രി​ച്ച സ്ഥ​ല​ത്തെ താ​ത്ക്കാ​ലി​ക ക്യാ​ന്പി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ടു​ത്ത​ത്.

ഹി​ന്ദി​യി​ലാ​ണ് ഡ​യ​റി​ക്കു​റി​പ്പു​ക​ൾ എ​ഴു​തി​യി​രു​ന്ന​ത്. അ​ഞ്ചാ​മൊ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടി​രു​ന്ന​താ​യും ഇ​യാ​ള​ട​ങ്ങു​ന്ന സം​ഘം ആ​യു​ധ​പ​രി​ശീ​ല​നം ന​ട​ത്തു​ന്ന വീ​ഡി​യോ​യും പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. മ​ഞ്ചി​ക്ക​ണ്ടി​യി​ലേ​ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ലാ​ണെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കൂ​ടു​ത​ൽ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും തെ​ളി​വു​ക​ളും പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

About The Author

Related posts