November 17, 2019

Breaking News

രാ​ജ്കോ​ട്ടി​ൽ ഇ​ന്ത്യ​യ്ക്ക് എ​ട്ടു വി​ക്ക​റ്റ് ജ​യം

രാ​ജ്കോ​ട്ട്: ര​ണ്ടാം ട്വ​ന്‍റി-20​യി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് എ​ട്ടു വി​ക്ക​റ്റി​ന്‍റെ ജ​യം. ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 154 വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 15.4 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. നൂ​റാം രാ​ജ്യാ​ന്ത​ര ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ല്‍ ത​ക​ര്‍​ത്ത​ടി​ച്ച ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യു​ടെ ക​രു​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം. 43 പ​ന്തി​ല്‍ ആ​റു വീ​തം സി​ക്‌​സും ഫോ​റും നേ​ടി​യ രോ​ഹി​ത് 85 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. ജ​യ​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 1-1ന് ​ബം​ഗ്ലാ​ദേ​ശി​നൊ​പ്പ​മെ​ത്തി.

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 118 റ​ൺ​സാ​ണ് ശി​ഖ​ർ ധ​വാ​ൻ-​രോ​ഹി​ത് ശ​ർ​മ സ​ഖ്യം അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ധ​വാ​ൻ ശ്ര​ദ്ധ​യോ​ടെ ബാ​റ്റ് വീ​ശി​യ​പ്പോ​ൾ മ​റു​വ​ശ​ത്ത് രോ​ഹി​ത് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. വെ​റും 23 പ​ന്തി​ല്‍ നി​ന്നാ​ണ് രോ​ഹി​ത് അ​ര്‍​ധ സെ​ഞ്ചു​റി തി​ക​ച്ച​ത്. 27 പ​ന്തി​ൽ 31 റ​ൺ​സെ​ടു​ത്ത ധ​വാ​നെ അ​മി​നു​ള്‍ ഇ​സ്ലാം പു​റ​ത്താ​ക്കി. രോ​ഹി​തി​ന്‍റെ വി​ക്ക​റ്റും അ​മി​നു​ൾ ത​ന്നെ വീ​ഴ്ത്തി. ര​ണ്ടാം വി​ക്ക​റ്റി​ൽ ഒ​ത്തു​ചേ​ർ​ന്ന കെ.​എ​ൽ. രാ​ഹു​ലും ശ്രേ​യ്യ​സ് അ​യ്യ​റും വി​ക്ക​റ്റ് വീ​ഴ്ച്ച​യു​ണ്ടാ​കാ​തെ ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ൽ എ​ത്തി​ച്ചു. അ​യ്യ​ർ 13 പ​ന്തി​ൽ 24 റ​ൺ​സും രാ​ഹു​ൽ 11 പ​ന്തി​ൽ എ​ട്ടു റ​ൺ​സും നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു. ബം​ഗ്ലാ​ദേ​ശി​നാ​യി അമി​നു​ൾ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 153 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 60 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത ശേ​ഷ​മാ​ണ് ലി​റ്റ​ൺ ദാ​സ്-​മു​ഹ​മ്മ​ദ് ന​യീം സ​ഖ്യം പി​രി​ഞ്ഞ​ത്. 21 പ​ന്തി​ല്‍ നാ​ലു ബൗ​ണ്ട​റി​ക​ളോ​ടെ 29 റ​ണ്‍​സെ​ടു​ത്ത ദാ​സി​നെ ഋ​ഷ​ഭ് പ​ന്ത് റ​ണ്ണൗ​ട്ടാ​ക്കി. ആ​റാം ഓ​വ​റി​ല്‍ ഋ​ഷ​ഭ് പ​ന്ത് ദാ​സി​നെ സ്റ്റ​മ്പു ചെ​യ്‌​തെ​ങ്കി​ലും സ്റ്റ​മ്പി​നു മു​ന്നി​ല്‍ ക​യ​റി പ​ന്തു പി​ടി​ച്ചെ​ന്ന കാ​ര​ണ​ത്താ​ല്‍ വി​ക്ക​റ്റ് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

പ​തി​നൊ​ന്നാം ഓ​വ​റി​ൽ 31 പ​ന്തി​ൽ 36 റ​ൺ​സെ​ടു​ത്ത ഓ​പ്പ​ണ​ർ ന​യീ​മി​നെ വാ​ഷി​ങ്ട​ണ്‍ സു​ന്ദ​റി​ന്‍റെ പ​ന്തി​ല്‍ ശ്രേ​യ​സ് അ​യ്യ​ര്‍ ക്യാ​ച്ചെ​ടു​ത്തു പു​റ​ത്താ​ക്കി. മു​ഷ്ഫി​ഖു​ർ റ​ഹീം(4), സൗ​മ്യ സ​ര്‍​ക്കാ​ർ(30), മ​ഹ്മ​ദു​ള്ള(30), അ​ഫീ​ഫ് ഹു​സൈ​ന്‍ (6) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ മ​റ്റു താ​ര​ങ്ങ​ൾ. ഇ​ന്ത്യ​ക്കാ​യി ചാ​ഹ​ൽ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ദീ​പ​ക് ചാ​ഹ​ർ, ഖ​ലീ​ൽ അ​ഹ​മ്മ​ദ്, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.

About The Author

Related posts