November 17, 2019

Breaking News

ഡ​ൽ​ഹി സം​ഘ​ർ​ഷം: ര​ണ്ട് ഐ​പി​എ​സു​കാർക്ക് സ്ഥ​ലം​മാ​റ്റം

ന്യൂ​ഡ​ല്‍​ഹി: തീ​സ് ഹ​സാ​രി കോ​ട​തി പ​രി​സ​ര​ത്ത് അ​ഭി​ഭാ​ഷ​ക​രും പോ​ലീ​സും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് സ്ഥ​ലം​മാ​റ്റം.

സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍ സ​ഞ്ജ​യ് സിം​ഗ്, അ​ഡീ​ഷ​ണ​ല്‍ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ഹ​രേ​ന്ദ​ര്‍ കു​മാ​ര്‍ സിം​ഗ് എ​ന്നി​വ​രെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്.

സ​ഞ്ജ​യ് കു​മാ​റി​നെ ഗ​താ​ഗ​ത വ​കു​പ്പി​ല്‍ സ്‌​പെ​ഷ​ല്‍ ക​​മ്മീ​​ഷ​ണ​ര്‍ ആ​യും ഹ​രേ​ന്ദ​ർ കു​മാ​ർ സിം​ഗി​നെ റെ​യി​ല്‍​വേ ഡി​സി​പി ആ​യു​മാ​ണ് സ്ഥ​ലം​മാ​റ്റി​യി​രി​ക്കു​ന്ന​ത്. റെ​യി​ല്‍​വേ ഡി​സി​പി ദി​നേ​ശ് കു​മാ​ര്‍ ഗു​പ്ത​യെ ഉ​ത്ത​ര​മേ​ഖ​ലാ അ​ഡീ​ഷ​ണ​ല്‍ ഡെ​പ്യൂ​ട്ടി ക​മ്മീ​​ഷ​ണ​റാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്.

ന​വം​ബ​ർ ര​ണ്ടി​ന് തീ​സ് ഹ​സാ​രി കോ​ട​തി വ​ള​പ്പി​ൽ പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് വ​ലി​യ സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ 20 പോ​ലീ​സു​കാ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ഒ​രു പോ​ലീ​സ് വാ​ഹ​നം ക​ത്തി​ച്ച​ത് ഉ​ൾ​പ്പെ​ടെ 20 പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു. എ​ട്ട് അ​ഭി​ഭാ​ഷ​ക​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

About The Author

Related posts