November 16, 2019

Breaking News

നെ​ഹ്റു കു​ടും​ബ​ത്തി​ന്‍റെ എ​സ്പി​ജി സു​ര​ക്ഷ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: നെ​ഹ്റു കു​ടും​ബ​ത്തി​ന്‍റെ എ​സ്പി​ജി സു​ര​ക്ഷ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്രം. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി മ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രു​ടെ എ​സ്പി​ജി സു​ര​ക്ഷയാണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കാനൊരുങ്ങുന്നത്. പ​ക​രം സി​ആ​ർ​പി​എ​ഫി​ന്‍റെ സു​ര​ക്ഷ ന​ൽ​കാ​നാ​ണ് ആ​ലോ​ച​ന.

നി​ല​വി​ല്‍ വി​ദേ​ശ​യാ​ത്ര​ക​ളി​ല്‍ നെ​ഹ്റു കു​ടും​ബം എ​സ്പി​ജി സു​ര​ക്ഷ ഉ​പ​യോ​ഗി​ക്കാ​റി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, സോ​ണി​യ ഗാ​ന്ധി, രാ​ഹു​ല്‍​ ഗാ​ന്ധി, പ്രി​യ​ങ്ക ​ഗാ​ന്ധി എ​ന്നി​വ​ര്‍​ക്കാ​ണ് എ​സ്പി​ജി സു​ര​ക്ഷ​യു​ള്ള​ത്.

മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ എ​സ്പി​ജി സു​ര​ക്ഷ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ കേ​ന്ദ്രം പി​ൻ​വ​ലി​ച്ചി​രു​ന്നു. നി​ല​വി​ല്‍ സി​ആ​ര്‍​പി​എ​ഫി​നാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ സു​ര​ക്ഷ ചു​മ​ത​ല.

About The Author

Related posts