January 17, 2020

Breaking News

ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി രജനീകാന്ത്.

ചെന്നൈ: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി സ്റ്റൈൽ മന്നൻ രജനീകാന്ത്. തിരുവളളുവറിനെപ്പോലെ തന്നെയും കാവി പുതപ്പിക്കാൻ നീക്കമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 2021-ൽ നടക്കാൻ പോകുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് രജനീകാന്തിന്‍റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രജനീകാന്ത് ബിജെപിയിലേക്കെന്ന പ്രചരണം ശക്തമായത്. ബിജെപി സംസ്ഥാന ഘടകവും രജനിയെ പാളയത്തിൽ എത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ തന്നെ കാവി പുതപ്പിക്കാൻ നീക്കമുണ്ടെന്ന രജനിയുടെ പ്രസ്താവന ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്.

About The Author

Related posts