November 17, 2019

Breaking News

മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റു​ന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ രാ​ഷ്ട്രീ​യ​പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്നു. മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​നാ​യി ബി​ജെ​പി​യും ശി​വ​സേ​നും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ രാ​ഷ്ട്രീ​യ​പ്ര​തി​ന്ധി രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ കു​തി​ര​ക്ക​ച്ച​വ​ടം ഭ​യ​ന്ന് കോ​ണ്‍​ഗ്ര​സ് അ​വ​രു​ടെ എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റു​ന്നു. രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ലേ​ക്കാ​ണ് കോ​ണ്‍​ഗ്ര​സ് 44 എം​എ​ൽ​എ​മാ​രെ മാ​റ്റു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രോ​ട് ഇ​ന്ന് മും​ബൈ​യി​ൽ എ​ത്താ​ൻ പാ​ർ​ട്ടി നി​ർ​ദേ​ശം ന​ൽ​കി. വ്യാ​ഴാ​ഴ്ച ശി​വ​സേ​ന അ​വ​രു​ടെ എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​പ​ദം പ​ങ്കി​ട​ണ​മെ​ന്ന നി​ല​പാ​ടി​ൽ​നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്നു ശി​വ​സേ​നാ നേ​തൃ​ത്വം ആ​വ​ർ​ത്തി​ക്കു​ന്പോ​ൾ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ബി​ജെ​പി​യു​ടേ​ത്. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കേ ഇ​രു​പാ​ർ​ട്ടി​യു​ടെ​യും നേ​താ​ക്ക​ൾ പ​ര​സ്പ​രം പ​ഴി​ചാ​ര​ൽ തു​ട​രു​ക​യാ​ണ്.

വ്യാഴാഴ്ച ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി​യെ ക​ണ്ട ബി​ജെ​പി നേ​താ​ക്ക​ൾ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​ല്ല. ശി​വ​സേ​ന​കൂ​ടി ഉ​ൾ​പ്പെ​ട്ട സ​ഖ്യ​ത്തി​നു ഭൂ​രി​പ​ക്ഷം ഉ​ണ്ടെ​ന്നി​രി​ക്കേ നി​യ​മ​പ​ര​വും ഭ​ര​ണ​ഘ​ട​നാ​പ​ര​വു​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ണു ച​ർ​ച്ച ചെ​യ്ത​തെ​ന്നു ബി​ജെ​പി നേ​തൃ​ത്വം വി​ശ​ദീ​ക​രി​ച്ചു. 182 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ട​ന്നും അ​വ​ർ പ​റ​യു​ന്നു.

288 അം​ഗ സ​ഭ​യി​ൽ ബി​ജെ​പി​ക്ക് 105 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.​ശി​വ സേ​ന​യ്ക്ക് 56 പേ​രു​ണ്ട്. കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​നു​വേ​ണ്ട​ത് 145 പേ​രു​ടെ പി​ന്തു​ണ​യാ​ണ്.

About The Author

Related posts