June 06, 2020

Breaking News

വാളയാർ പെണ്‍കുട്ടികളുടെ വീട് ചെന്നിത്തല സന്ദർശിച്ചു

പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സഹോദരിമാരുടെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. പെണ്‍കുട്ടികളുടെ അമ്മയോടും ബന്ധുക്കളോടും സംസാരിച്ച അദ്ദേഹം കുടുംബത്തിന് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. ഇന്ന് രാവിലെയാണ് അദ്ദേഹം വാളയാറിലെ പെണ്‍കുട്ടികളുടെ വീട്ടിലെത്തിയത്.

പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ, കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ തുടങ്ങിയ നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പമാണ് പ്രതിപക്ഷ നേതാവ് എത്തിയത്.

About The Author

Related posts