December 05, 2019

Breaking News

ഉല്‍ക്കകള്‍ പതിച്ച ചന്ദ്രോപരിതലം; ചന്ദ്രയാന്‍ -2 പകര്‍ത്തിയ ചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഓ

ന്ദ്രനിലെ ഉല്‍കാപതനം മൂലമുണ്ടായ ഗര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഓ. ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രമാണ് ഐഎസ്ആര്‍ഓ ട്വിറ്ററിലുടെ പുറത്തുവിട്ടത്. ഓര്‍ബിറ്ററിലെ ഡ്യുവല്‍ ഫ്രീക്വന്‍സി സിന്തറ്റിക് അപ്പേര്‍ചര്‍ റഡാര്‍ ഉപയോഗിച്ചാണ് ഈ ചിത്രം പകര്‍ത്തിയത്. 

ചന്ദ്രനില്‍ അതിന്റെ ജന്മകാലം തൊട്ടുതന്നെ തുടര്‍ച്ചയായി ഉല്‍ക്കകളും, ചിഹ്നഗ്രഹങ്ങളും, വാല്‍നക്ഷത്രങ്ങളും പതിക്കുന്നുണ്ട്. ഇതുവഴിയാണ് ചന്ദ്രോപരിതലത്തില്‍ വന്‍തോതില്‍ ഗര്‍ത്തങ്ങളുണ്ടാവാന്‍ കാരണം. ഗര്‍ത്തങ്ങളില്‍ പലതും വൃത്താകൃതിയിലുള്ളതാണ്. പല വലിപ്പത്തിലുള്ളവ ഇക്കൂട്ടത്തിലുണ്ട്. 

ചന്ദ്രനിലെ കാലാവസ്ഥ ഈ ഗര്‍ത്തങ്ങളുടെ രൂപ സവിശേഷതകളില്‍ മാറ്റം വരുത്തുന്നുണ്ട്. ഇതില്‍ പല ഗര്‍ത്തങ്ങളും മണല്‍, പൊടി, അയഞ്ഞ പാറ, മണ്ണ് കട്ടിയുള്ള പ്രതലത്തില്‍ മൂടിക്കിടക്കുകയാണ്. അതുകൊണ്ട് ഗര്‍ത്തങ്ങളില്‍ ചിലത് ഒപ്റ്റിക്കല്‍ ക്യാമറകള്‍ ഉപയോഗിച്ച് കണ്ടെത്താനാവില്ല.

ഗ്രഹങ്ങളുടെ പ്രതലത്തേയും, ഉപരിതലത്തെയും പഠിക്കാനുള്ള ശക്തമായ വിദൂര സംവേദനാത്മക ഉപകരണമാണ് സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ എന്ന് ഐഎസ്ആര്‍ഓ പറഞ്ഞു. പ്രതലത്തിനുള്ളിലേക്ക് ഊഴ്‌നിറങ്ങാന്‍ ഇതിന്റെ റഡാര്‍ സിഗ്നലിന് സാധിക്കും. ഇതുവഴി പ്രതലത്തിന്റെ പരുക്കന്‍ ഘടനയും സാധാരണ ഒപ്റ്റിക്കല്‍ ക്യാമറകള്‍ക്ക് കാണാന്‍ കഴിയാത്ത മണ്ണില്‍ മൂടിക്കിടക്കുന്ന ഇടങ്ങളുടെ ഘടന പഠിക്കാനും ഈ റഡാര്‍ ഉപകരണത്തിലൂടെ സാധിക്കും. 

ഇപ്പോള്‍ പുറത്തുവിട്ട ചിത്രത്തില്‍ ഉല്‍ക്കകള്‍ ലംബമായി പതിച്ചതിലൂടേയും ചരിഞ്ഞ് പതിച്ചതിലൂടേയും ഉണ്ടായ ഗര്‍ത്തഘങ്ങള്‍ ചിത്രത്തില്‍ കാണിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഓ പറഞ്ഞു. പതനത്തിന്റെ ഭാഗമായി പുറത്തുവന്ന ഭാഗങ്ങളുടെ പരുക്കന്‍ സ്വഭാവം അതിന്റെ കാലപ്പഴക്കമാണ് സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ താഴെ-വലതുവശത്ത് ഒരു വരിയില്‍ സമാനമായ മൂന്ന് വലിപ്പമുള്ള ഗര്‍ത്തങ്ങള്‍ യുവ ഗര്‍ത്തങ്ങളാണ്.

ഐഎസ്ആര്‍ഓയുടെ ചന്ദ്രയാന്‍-1 ലെ എസ്എആര്‍ സംവിധാനമായ എസ് ബാന്‍ഡ് ഹൈബ്രിഡ്-പോളരിമെട്രിക് എസ്എആര്‍ ഉപകരണവും, നാസയുടെ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റററിലുള്ള എക്‌സ് ബാന്‍ഡ് ഹൈബ്രിഡ്-പോളിമെട്രിക് എസ്എആറും ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ സംബന്ധിച്ച മൂല്യമേറിയ നിരവധി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

About The Author

Related posts