
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ ചെലവൊഴികെ ഒരു ബില്ലും പാസാക്കേണ്ടെന്നാണ് സർക്കാർ നിർദേശം. ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ധനവകുപ്പ് വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും നിയന്ത്രണം ബാധകമാണ്. ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തെ വിവിധ പദ്ധതികൾ മുടങ്ങിയേക്കുമെന്നാണ് സൂചനകൾ.