December 05, 2019

Breaking News

ടോം ലാതത്തിന് സെഞ്ചുറി; കിവീസ് ഭേദപ്പെട്ട നിലയിൽ

ഹാമിൽട്ടണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡ് ഓപ്പണർ ടോം ലാതത്തിന് സെഞ്ചുറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് ആദ്യദിനം കളിനിർത്തുമ്പോൾ 173/3 എന്ന നിലയിലാണ്. പ്രതികൂല കാലാവസ്ഥ കാരണം 54.3 ഓവർ മാത്രമാണ് ആദ്യദിനം കളി നടന്നത്. 101 റണ്‍സോടെ ലാതം ക്രീസിലുണ്ട്. അഞ്ച് റണ്‍സുമായി ഹെൻട്രി നിക്കോൾസാണ് കൂട്ടിന്.

39/2 എന്ന നിലയിൽ തകർന്ന കിവീസിനെ ലാതം-റോസ് ടെയ്‌ലർ സഖ്യം മൂന്നാം വിക്കറ്റിൽ കരയ്ക്ക് കയറ്റുകയായിരുന്നു. സഖ്യം 116 റണ്‍സ് സ്കോർ ചെയ്തു. 53 റണ്‍സ് നേടിയ ടെയ്‌ലർ പുറത്തായെങ്കിലും ലാതം പോരാട്ടം തുടർന്നു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് രണ്ടു വിക്കറ്റ് വീഴ്ത്തി.

About The Author

Related posts