December 05, 2019

Breaking News

റഖീം കോണ്‍വാളിന് 10 വിക്കറ്റ്; വിൻഡീസിന് ജയം

ലക്നോ: സ്പിന്നർ റഖീം കോണ്‍വാളിന്‍റെ 10 വിക്കറ്റ് നേട്ടത്തിന്‍റെ മികവിൽ അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് ഒൻപത് വിക്കറ്റിന് ജയിച്ചു. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് മുൻപ് തന്നെ വിൻഡീസ് മത്സരം വിജയിച്ചു. റഖീം കോണ്‍വാളാണ് മാൻ ഓഫ് ദ മാച്ച്.

അഫ്ഗാനിസ്ഥാന്‍റെ രണ്ടാം ഇന്നിംഗ്സ് 120 റണ്‍സിൽ അവസാനിച്ചു. മൂന്നാം ദിനം രാവിലെ 109/7 എന്ന നിലയിൽ തുടങ്ങിയ അഫ്ഗാന് 11 റണ്‍സ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ഇന്ന് ആദ്യ സെക്ഷനിൽ വീണ മൂന്ന് വിക്കറ്റും നേടിയത് വിൻഡീസ് നായകൻ ജേസണ്‍ ഹോൾഡറാണ്. റോസ്ണ്‍ ചേസും റഖീം കോണ്‍വാളും രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വീതം വിക്കറ്റുകൾ നേടി. കോണ്‍വാൾ ആദ്യ ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് പിഴുതിരുന്നു.

ജയിക്കാൻ രണ്ടാം ഇന്നിംഗ്സിൽ 31 റണ്‍സ് വേണ്ടിയിരുന്ന വിൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. എട്ട് റണ്‍സ് നേടിയ ക്രെയ്ഗ് ബ്രാത്‌വൈറ്റിന്‍റെ വിക്കറ്റാണ് വിൻഡീസിന് നഷ്ടമായത്.

സ്കോർ: അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിംഗ്സ് 187, രണ്ടാം ഇന്നിംഗ്സ് 120. വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിംഗ്സ് 277, രണ്ടാം ഇന്നിംഗ്സ് 33/1.

About The Author

Related posts