December 05, 2019

Breaking News

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ന് ആ​ഹ്വാ​ന​വു​മാ​യി ജ​യ ബ​ച്ച​ൻ

ന്യൂ​ഡ​ൽ​ഹി: തെ​ലു​ങ്കാ​ന​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ വ​നി​താ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ കൂ​ട്ട മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​ശേ​ഷം തീ ​കൊ​ളു​ത്തി കൊ​ന്ന​വ​രെ പ​ര​സ്യ​മാ​യി ത​ല്ലി​ക്കൊ​ല്ലാ​ൻ ആ​ഹ്വാ​ന​വു​മാ​യി സ​മാ​ജ്വാ​ദി പാ​ർ​ട്ടി എം​പി ജ​യ ബ​ച്ച​ൻ. രാ​ജ്യ​സ​ഭ​യി​ൽ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു എം​പി​യു​ടെ പ​രാ​മ​ർ​ശം. ജ​ന​ങ്ങ​ളോ​ടു സ​ർ​ക്കാ​ർ മ​റു​പ​ടി പ​റ​യേ​ണ്ടി​വ​രു​മെ​ന്നും എം​പി സ​ഭ​യി​ൽ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ ഇ​രു​പ​ത്തി​യാ​റു​കാ​രി ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വൈ​കി​ട്ടു ജോ​ലി​ക​ഴി​ഞ്ഞു മ​ട​ങ്ങ​വെ​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഷം​ഷാ​ബാ​ദി​ലെ ടോ​ൾ പ്ലാ​സ​യി​ൽ​നി​ന്ന് 100 മീ​റ്റ​ർ അ​ക​ലെ വൈ​കി​ട്ട് ആ​റോ​ടെ സ്കൂ​ട്ട​ർ നി​ർ​ത്തി​യ ഇ​വ​ർ ഗ​ച്ചി​ബൗ​ളി​യി​ലേ​ക്കു പോ​യി. ഈ ​സ​മ​യം പ്ര​തി​ക​ൾ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നു. നാ​ലു പേ​രും ഇ​വി​ടെ​യി​രു​ന്നു മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. യു​വ​തി​യെ ക​ണ്ട​തോ​ടെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ഇ​വ​ർ പ​ദ്ധ​തി​യി​ട്ടു.

പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ജോ​ളു ശി​വ യു​വ​തി​യു​ടെ സ്കൂ​ട്ട​റി​ന്‍റെ ട​യ​റു​ക​ൾ പ​ഞ്ച​റാ​ക്കി. യു​വ​തി തി​രി​ച്ചു​വ​ന്ന​പ്പോ​ൾ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തു. തു​ട​ർ​ന്ന് ജോ​ളു ശി​വ സ്കൂ​ട്ട​ർ ന​ന്നാ​ക്കാ​നാ​യി ത​ള്ളി​ക്കൊ​ണ്ടു​പോ​യി. ഇ​തി​നി​ടെ, സം​ശ​യം തോ​ന്നി​യ യു​വ​തി ത​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി​യെ വി​ളി​ച്ചു. ത​ൻ​റെ സ്കൂ​ട്ട​ർ പ​ഞ്ച​റാ​യെ​ന്നും സ​ഹാ​യി​ക്കാ​നെ​ത്തി​യ​വ​രെ സം​ശ​യ​മു​ണ്ടെ​ന്നും അ​റി​യി​ച്ചു. സ്ഥ​ല​ത്തു​നി​ന്നു വേ​ഗം പോ​രാ​ൻ നി​ർ​ദേ​ശി​ച്ച സ​ഹോ​ദ​രി പി​ന്നീ​ടു തി​രി​കെ ഫോ​ണ്‍ വി​ളി​ച്ച​പ്പോ​ൾ ഓ​ഫാ​യി​രു​ന്നു.

ഫോ​ണ്‍ വി​ളി​ച്ച​തി​നു പി​ന്നാ​ലെ മ​റ്റു​മൂ​ന്നു​പേ​രും ചേ​ർ​ന്നു യു​വ​തി​യെ ബ​ല​മാ​യി പി​ടി​ച്ച് അ​ടു​ത്ത വ​ള​പ്പി​ൽ കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സ്കൂ​ട്ട​റു​മാ​യി തി​രി​ച്ചെ​ത്തി​യ ജോ​ളു ശി​വ​യും യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ചു. പി​ന്നീ​ടു ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യും മൃ​ത​ദേ​ഹം ലോ​റി​യു​ടെ കാ​ബി​നി​ൽ ഒ​ളി​പ്പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ മൃ​ത​ദേ​ഹം എ​ത്തി​ച്ചു ക​ത്തി​ച്ചു. ര​ണ്ടു പേ​ർ ലോ​റി​യി​ലും മ​റ്റു​ള്ള​വ​ർ ഡോ​ക്ട​റു​ടെ സ്കൂ​ട്ട​റി​ലു​മാ​ണു​പോ​യ​ത്. പെ​ട്രോ​ളും ഡീ​സ​ലും ഉ​പ​യോ​ഗി​ച്ചാ​ണ് മൃ​ത​ദേ​ഹം ക​ത്തി​ച്ച​ത്. പി​റ്റേ​ന്നു പു​ല​ർ​ച്ചെ പാ​ൽ​വി​ല്പ​ന​ക്കാ​ര​നാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കേ​സി​ൽ വി​ചാ​ര​ണ​യ്ക്കാ​യി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി സ്ഥാ​പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കേ​സി​ലെ നാ​ലു പ്ര​തി​ക​ളെ​യും ചെ​ർ​ല​പ​ള്ളി സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ അ​തീ​വ സു​ര​ക്ഷാ സെ​ല്ലി​ല​ട​ച്ചു. ഇ​രു​പ​തി​നും ഇ​രു​പ​ത്തി​നാ​ലി​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള ലോ​റി ജീ​വ​ന​ക്കാ​രാ​ണു പ്ര​തി​ക​ൾ. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റു പ്ര​തി​ക​ളി​ൽ​നി​ന്ന് ഇ​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

About The Author

Related posts