December 05, 2019

Breaking News

പൊ​ൻ​കു​ന്ന​ത്ത് വാ​ഹ​നാ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു, ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​രം

കോ​ട്ട​യം: പൊ​ൻ​കു​ന്ന​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. എ​രു​മേ​ലി- പൊ​ന്‍​കു​ന്നം സം​സ്ഥാ​ന പാ​ത​യി​ല്‍ കെ​വി​എം​എ​സ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ടെ​മ്പോ ട്രാ​വ​ല​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ചി​റ​ക്ക​ട​വ് കാ​വും​ഭാ​ഗം പ​ടി​ഞ്ഞാ​റേ​കു​റ്റി​യി​ല്‍ വി​നോ​ദ്.​പി.​എ​ന്‍ (32) ആ​ണ് മ​രി​ച്ച​ത്.

കാ​വു​ഭാ​ഗം സ്വ​ദേ​ശി​ക​ളാ​യ പൂ​ത​ക്കു​ഴി വീ​ട്ടി​ല്‍ മ​ധു​സൂ​ദ​ന്‍ നാ​യ​ര്‍ (42), കൊ​ച്ചു​പു​ര​യി​ല്‍ ശ്രീ​ജി​ത്ത് (32) എ​ന്നി​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വൈ​കു​ന്നേ​രം നാ​ലേ​കാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഓ​ട്ടോ​റി​ക്ഷ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ശ​ബ​രി​മ​ല ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​ക​യാ​യി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

About The Author

Related posts