January 23, 2020

Breaking News

ഗു​ജ്റാ​ളി​ന്‍റെ വാ​ക്ക് കേ​ട്ടി​രു​ന്നെ​ങ്കി​ൽ സി​ക്ക് വി​രു​ദ്ധ ക​ലാ​പം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു: മ​ൻ​മോ​ഹ​ൻ സിം​ഗ്

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ.​കെ ഗു​ജ്റാ​ളി​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ടി​രു​ന്നെ​ങ്കി​ൽ സി​ക്ക് വി​രു​ദ്ധ ക​ലാ​പം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നെ​ന്ന് മ​ൻ​മോ​ഹ​ൻ സിം​ഗ്. എ.​കെ ഗു​ജ്റാ​ളി​ന്‍റെ 100 ാം ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും മു​തി​ർ‌​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ മ​ൻ​മോ​ഹ​ൻ സിം​ഗ്. അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന പി.​വി ന​ര​സിം​ഹ റാ​വു​വി​നോ​ട് സൈ​ന്യ​ത്തെ വി​ളി​ക്കാ​ൻ ഗു​ജ്റാ​ൾ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഗു​ജ്റാ​ളി​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ടി​രു​ന്നെ​ങ്കി​ൽ 1984 ലെ ​സി​ക്ക് വി​രു​ദ്ധ ക​ലാ​പം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1984 ലെ ​ദു​ഖ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​പ്പോ​ൾ, അ​ന്ന് വൈ​കു​ന്നേ​രം അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ന​ര​സിം​ഹ​റാ​വു​വി​ന്‍റെ അ​ടു​ത്തേ​ക്ക് ഗു​ജ്റാ​ൾ പോ​യി. സ്ഥി​തി​ഗ​തി​ക​ള്‍ വ​ള​രെ ഗൗ​ര​വ​മു​ള്ള​താ​ണ്, സൈ​ന്യ​ത്തെ വേ​ഗ​ത്തി​ല്‍ വി​ളി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ ​ഉ​പ​ദേ​ശം ശ്ര​ദ്ധി​ച്ചി​രു​ന്നെ​ങ്കി​ല്‍ 1984 ലെ ​കൂ​ട്ട​ക്കൊ​ല ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു, ”മ​ന്‍​മോ​ഹ​ന്‍ സിം​ഗ് പ​റ​ഞ്ഞു.

1984 ഒ​ക്ടോ​ബ​ർ 31ന് ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഇ​ന്ദി​രാ ഗാ​ന്ധി ര​ണ്ടു സി​ക്ക് അം​ഗ​ര​ക്ഷ​ക​രു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സി​ക്ക് വി​രു​ദ്ധ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ക​ലാ​പ​ത്തി​ൽ മൂ​വാ​യി​ര​ത്തോ​ളം പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ലാ​പ​ത്തി​ൽ നി​ര​വ​ധി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം.

ഗു​ജ്റാ​ൾ ജ​ന്മ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യും പ​ങ്കെ​ടു​ത്തു. 1998 ൽ ​ഐ.​കെ ഗു​ജ്‌​റാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ണൈ​റ്റ​ഡ് ഫ്ര​ണ്ട് സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​ന്ന​ത്തെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ ഖേ​ദി​ക്കു​ന്ന​താ​യി പ്ര​ണ​ബ് മു​ഖ​ർ​ജി പ​റ​ഞ്ഞു. അ​ത്ത​ര​മൊ​രു തീ​രു​മാ​നം എ​ടു​ത്തി​രു​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ‌​നി​ന്നും മാ​റ്റി​നി​ർ​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

About The Author

Related posts