January 23, 2020

Breaking News

ജ​യി​ലി​ൽ​നി​ന്ന് ചി​ദം​ബ​രം പാ​ർ​ല​മെ​ന്‍റി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ പാ​ർ​ല​മെ​ന്‍റി​ലെ​ത്തി മു​ൻ മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​രം. പാ​ർ​ല​മെ​ന്‍റി​ൽ ത​ന്‍റെ ശ​ബ്ദം അ​ടി​ച്ച​മ​ർ​ത്താ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാം​ഗ​മാ​യ ചി​ദം​ബ​രം ഉ​ള്ളി ​വി​ലവ​ർ​ധ​ന​യ്ക്കെ​തി​രെ പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ൽ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ലും പ​ങ്കെ​ടു​ത്തു.

ജാ​മ്യം അ​നു​വ​ദി​ച്ചു​ള്ള സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ൽ താ​ൻ സ​ന്തോ​ഷി​ക്കു​ന്നു. 106 ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം പു​റ​ത്തെ ശു​ദ്ധ​വാ​യു ശ്വ​സി​ക്കാ​നാ​യ​തി​ലും സ​ന്തോ​ഷി​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഐ​എ​ൻ​എ​ക്സ് മീ​ഡി​യ പ​ണ​മി​ട​പാ​ട് കേ​സി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് ചി​ദം​ബ​ര​ത്തി​ന് ജാ​മ്യം ല​ഭി​ച്ച​ത്. ര​ണ്ടു ല​ക്ഷം രൂ​പ ജാ​മ്യ​ത്തു​ക​യും അ​തേ തു​ക​യു​ടെ ആ​ൾ ജാ​മ്യ​ത്തി​ലു​മാ​ണ് ചി​ദം​ബ​രം ജ​യി​ൽ മോ​ചി​ത​നാ​യ​ത്. ചി​ദം​ബ​ര​ത്തി​ന്‍റെ പാ​സ്പോ​ർ​ട്ട് ക​ണ്ടു​കെ​ട്ടി​യ​തു​പോ​ലെ ത​ന്നെ​യി​രി​ക്കും. അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യം വി​ടാ​നും ക​ഴി​യി​ല്ല. ചോ​ദ്യം ചെ​യ്യ​ലി​ന് സ്വ​മേ​ധ​യാ ഹാ​ജ​രാ​ക​ണം. പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​ക​യോ പൊ​തു​വേ​ദി​ക​ളി​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​സ്താ​വ​ന ന​ട​ത്തു​ക​യോ ചെ​യ്യ​രു​ത്. കേ​സി​ലെ ഒ​രു സാ​ക്ഷി​ക​ളെ​യും സ്വാ​ധീ​നി​ക്കാ​നും ശ്ര​മി​ക്ക​രു​ത് തു​ട​ങ്ങി​യ​വ​യാ​ണ് ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ.

106 ദി​വ​സ​ത്തെ ജ​യി​ൽ വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ചി​ദം​ബ​രം തീ​ഹാ​ർ ജ​യി​ലി​ന് പു​റ​ത്തി​റ​ങ്ങി​യ​ത്. ചി​ദം​ബ​ര​ത്തി​നു ജാ​മ്യം ല​ഭി​ച്ച വാ​ർ​ത്ത വ​ന്ന​തി​നു പി​ന്നാ ലെ​ത​ന്നെ മ​ക​നും കോ​ണ്‍​ഗ്ര​സ് എം​പി​യു​മാ​യ കാ​ർ​ത്തി ചി​ദം​ബ​രം, അ​ച്ഛ​ൻ ഇ​ന്ന് പാ​ർ​ല​മെ​ന്‍റി​ലെ​ത്തു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 11ന് ​ത​ന്നെ രാ​ജ്യ​സ​ഭ​യി​ൽ എ ​ത്തു​ന്ന അ​ദ്ദേ​ഹം രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തെ​ക്കു​റി​ച്ച് വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്നും കാ​ർ​ത്തി പ​റ​ഞ്ഞു.

About The Author

Related posts