August 05, 2020

Breaking News

ന​ഗ​ര​പ​രി​ധി​യി​ൽ ഹെ​ൽ​മെ​റ്റ് നി​ർ​ബ​ന്ധ​മ​ല്ല; കേ​ന്ദ്രം നി​യ​മ​ത്തെ മ​റി​ക​ട​ന്ന് ഗു​ജ​റാ​ത്ത്

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ന​ഗ​ര​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ൽ മാ​ത്രം ഇ​നി ഹെ​ൽ​മെ​റ്റ് ധ​രി​ച്ചാ​ൽ മ​തി. സം​സ്ഥാ​ന​ത്തെ കോ​ർ​പ്പ​റേ​ഷ​ൻ, മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​ക​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് ഹെ​ൽ​മെ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കേ​ണ്ടെ​ന്ന് മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. ‌‌കേ​ന്ദ്ര ഗ​താ​ഗ​ത​നി​യ​മ​ത്തെ മ​റി​ക​ട​ന്നാ​ണ് ഗു​ജ​റാ​ത്തി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ‌

ജ​ന​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​യ എ​തി​ർ​പ്പും ബു​ദ്ധി​മു​ട്ടു​ക​ളും മാ​നി​ച്ചാ​ണ് തീ​രു​മാ​നം. ന​ഗ​ര​ത്തി​ലു​ള്ള​വ​ർ അ​ധി​കം ദൂ​രം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ര​ല്ലെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി ആ​ർ.​സി. ഫ​ൽ​ദു പ​റ​ഞ്ഞു. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലും ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​ക​ളി​ലും ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ ഇ​രു​ച​ക്ര വാ​ഹ​ന​മോ​ടി​ച്ചാ​ൽ പി​ഴ ഇ​ടാ​ക്കും.

ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ൾ​ക്ക് കേ​ന്ദ്രം ഏ​ർ​പ്പെ​ടു​ത്തി​യ ക​ന​ത്ത​പി​ഴ ആ​ദ്യം വെ​ട്ടി​ക്കു​റ​ച്ച​ത് ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രാ​ണ്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ഗ​ര​പ​രി​ധി​യി​ൽ ഹെ​ൽ​മെ​റ്റും നി​ർ​ബ​ന്ധ​മ​ല്ലാ​താ​ക്കു​ന്ന​ത്.

About The Author

Related posts