August 05, 2020

Breaking News

സൂ​ര്യ​ൻ ‘ഓം’ ​മ​ന്ത്രം ഉ​രു​വി​ടു​ന്നു.ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി നാ​സ ക​ണ്ടെ​ത്തി​യ​താ​യി കി​ര​ണ്‍ ബേ​ദി

ന്യൂ​ഡ​ൽ​ഹി: സൂ​ര്യ​നി​ൽ​നി​ന്ന് ഓം ​മ​ന്ത്രം കേ​ൾ​ക്കു​ന്ന​താ​യി അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി നാ​സ ക​ണ്ടെ​ത്തി​യ​താ​യി പു​തു​ച്ചേ​രി ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ കി​ര​ണ്‍ ബേ​ദി. നാ​സ​യു​ടെ ക​ണ്ടു​പി​ടു​ത്ത​മെ​ന്ന പേ​രി​ൽ കി​ര​ണ്‍ ബേ​ദി ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലാ​ണ് ഈ ​അ​വ​കാ​ശ​വാ​ദം.

സൂ​ര്യ​ൻ ഓം ​മ​ന്ത്രം ഉ​രു​വി​ടു​ന്നു. ഇ​തി​ന്‍റെ ശ​ബ്ദം നാ​സ റെ​ക്കോ​ർ​ഡ് ചെ​യ്തു എ​ന്നാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച് കി​ര​ണ്‍ ബേ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. സൂ​ര്യ​ന്‍റെ​യും ഓം ​മ​ന്ത്ര​ത്തി​ന്‍റെ​യും ശി​വ​ന്‍റെ​യും വി​വി​ധ ചി​ത്ര​ങ്ങ​ൾ സ​ഹി​ത​മു​ള​ള വീ​ഡി​യോ സ​ഹി​ത​മാ​ണ് കി​ര​ണ്‍ ബേ​ദി​യു​ടെ ട്വീ​റ്റ്. നാ​സ ത​ന്നെ നേ​ര​ത്തെ സോ​ളാ​ർ ശ​ബ്ദം റെ​ക്കോ​ർ​ഡ് ചെ​യ്ത​തു പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​നെ ത​ള്ളി​യാ​ണ് മു​ൻ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ കി​ര​ണ്‍ ബേ​ദി വ്യാ​ജ വീ​ഡി​യോ പ​ങ്കു​വ​യ്ക്കു​ന്ന​ത്.


നി​ര​വ​ധി പേ​രാ​ണ് കി​ര​ണ്‍ ബേ​ദി​യു​ടെ ട്വീ​റ്റി​നെ പ​രി​ഹ​സി​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. നാ​സ പു​റ​ത്തു​വി​ട്ട യ​ഥാ​ർ​ഥ വീ​ഡി​യോ​യും ചി​ല​ർ കി​ര​ണ്‍ ബേ​ദി​ക്കാ​യി പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

About The Author

Related posts