May 29, 2020

Breaking News

ഈ പാനിയം കുടിക്കൂ, ആരോഗ്യവും സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കാം !

രാവിലെ എഴുന്നേറ്റാല്‍ ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ചാണ് മിക്കവരും ദിവസം ആരംഭിക്കാറുള്ളത്. ഉപേക്ഷിക്കാനാവാത്ത ഒരു ശീലമാണ് ഇത് പലര്‍ക്കും. എന്നാല്‍ നമുക് ഈ ശീലത്തില്‍ ഒരല്‍പം മാറ്റം വരുത്തിയാലോ? ജീവിതത്തില്‍ അതിന്റെ ഗുണകരമായ മാറ്റങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നമുക്ക് മനസ്സിലാവും.

നമുക്ക് സുപരിചിതമായ നാരങ്ങാ വെള്ളമാണ് ബെഡ്‌കോഫിക്ക് പകരമായി കുടിക്കാവുന്ന ആ ഔഷധ പാനിയം. എന്നാല്‍ ചെറിയ ഒരു വ്യത്യാസമുണ്ട് തണുത്ത നാരങ്ങവെള്ളമല്ല ചെറു ചുടുള്ള നാരങ്ങാവെള്ളമാണ് കുടിക്കേണ്ടത്. ഇതില്‍ ഉപ്പോ പഞ്ചസാരയോ ചേര്‍ക്കാതിരിക്കുന്നതാണ് നല്ലത്.

ഈ പാനിയം ദിവസത്തിന്റെ ആരംഭത്തില്‍ വെറും വയറ്റില്‍ കുടിച്ചാല്‍ ദിവസം മുഴുവനും ഉന്‍മേഷവും ഊര്‍ജ്ജവും നിലനില്‍ക്കും എന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സീ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.

ശരീരത്തിലെ അമിതമായ കൊഴുപ്പ് പുറംതള്ളാനും ഈ പാനിയം സഹായിക്കും. ദഹനപരമായ പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരം കൂടിയാണ് ചെറുചൂടുള്ള നാരങ്ങാ വെള്ളം. ചര്‍മ സംരക്ഷണത്തിനും സൌന്ദര്യ സംരക്ഷണത്തിനും ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഉത്തമമാണ്. വിയര്‍പ്പിന്റെ ദുര്‍ഗന്ധം അകറ്റാനും. ഇത് ശീലമാക്കുന്നതിലൂടെ സാധിക്കും.

About The Author

Related posts