January 23, 2020

Breaking News

ഡെസക് ടോപ്പിനെ അനുസ്മരിപ്പിക്കുന്ന പെര്‍ഫോമന്‍സുമായി പുതിയ ലാപ്‌ടോപ്പ്‌

സി.പി.യു, ജി.പി.യു, റാം, സ്‌റ്റോറേജ് അടക്കമുള്ളവ അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുന്ന ലാപ്‌ടോപ്പുകളെപ്പറ്റി കേട്ടിട്ടുണ്ടോ… എന്നാല്‍ അങ്ങിനെയൊന്നുണ്ട്. ഏലിയന്‍വെയര്‍ ഏര്യ51 എന്നാണ് മോഡലിന്റെ പേര്. ഡെസ്‌ക് ടോപ്പിനെ അനുസ്മരിപ്പിക്കുംവിധം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഈ മോഡലിന്റെ വരവ്. ട്രൂഇന്‍ക്ലാസ് സി.പി.യു, ഫുള്‍ മൊബൈല്‍ ആര്‍.ടി.എക്‌സ് ജി.പി.യു എന്നിവ ഈ ലാപ്‌ടോപ്പിലുണ്ട്
ഗെയിമിംഗ് കേന്ദ്രീകൃത ഫീച്ചറുകളായ 144 ഒ്വ 1080 പിക്‌സല്‍ റെസലൂഷനുള്ള ഐ.പി.എസ് എല്‍.സി.ഡി സ്‌ക്രീന്‍, ആര്‍.ജി.ബി ലൈറ്റിംഗ്, അണ്‍മാച്ചബിള്‍ കംപ്യൂട്ടേഷണല്‍ പവര്‍ എന്നിവ ഈ മോഡലിലുണ്ടാകും. ഏലിയന്‍വെയര്‍ ഏര്യ51 എന്നത് ശ്രേണിയിലെ ഒരു രാക്ഷസനായിരിക്കുമെന്നതില്‍ സംശയമില്ല. വില 2,50,000 രൂപയ്ക്കടുത്താകും. കൂടുതല്‍ വിവരങ്ങള്‍ ചുവടെ.
ഗെയിമിംഗ് ലാപ്‌ടോപാണ് ഏലിയന്‍വെയര്‍ ഏര്യ51. മുന്‍ തലമുറ ഏലിയന്‍വെയര്‍ ഉപകരണങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ കൃത്യതയാര്‍ന്ന നിര്‍മാണമാണ് ഏര്യ51 ലുള്ളത്. ഒന്‍പതാം തലമുറ ഇന്റല്‍ കോര്‍ ഐ7 പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. വലിപ്പം നന്നേ കൂടുതലുള്ളതിനാല്‍ കൊണ്ടുനടക്കുക പ്രയാസം തന്നെ. വലിയ ബാക്ക് പാക്ക് ഇതിനായി ആവശ്യമായിവരും. ഇരട്ട ചാര്‍ജിംഗ് പോര്‍ട്ട് ഈ മോഡലിലുണ്ട്
17.3 ഇഞ്ച് 1080 പിക്‌സല്‍ റെസലൂഷനുള്ള ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയാണ് ലാപ്‌ടോപ്പിലുള്ളത്. 144 ഒ്വ ആണ് റിഫ്രഷ് റേറ്റ്. തണ്ടര്‍ബോള്‍ട്ട് 3.0 പോര്‍ട്ട് ഉപയോഗിച്ച് 4കെ മോണിറ്ററുമായി ബന്ധിപ്പിച്ച് ഗെയിം കളിക്കാനുള്ള സൗകര്യം ഈ മോഡലിലുണ്ട്. കൂടാതെ നെറ്റ്ഫഌക്‌സ്, ആമസോണ്‍ െ്രെപ എന്നിവയിലെ 4കെ റെസലൂഷന്‍ വീഡിയോകള്‍ കാണാനുമാകും.
2.0 സ്റ്റീരിയോ സ്പീക്കര്‍ സംവിധാനമാണ് ഏലിയന്‍വെയര്‍ ഏര്യ51 ലുള്ളത്. 100 ശതമാനത്തില്‍ വളരെ ഉച്ചതയുള്ളതും ക്രിസ്പുമായ ശബ്ദം ഈ സ്പീക്കറുകള്‍ വാഗ്ദാനം നല്‍കുന്നുണ്ട്. 3.5 എം.എം ഓഡിയോ ഔട്ട്പുട്ട് സംവിധാനവുമുണ്ട്. എച്ച്.ഡി.എം.ഐ പോര്‍ട്ട് ഉപയോഗിച്ചുള്ള ഔട്ട്പുട്ടില്‍ 7.1 സറൗണ്ട് ഫീച്ചര്‍ ലഭ്യമാണ്.
ഒന്‍പതാം ജനറേഷന്‍ ഇന്റല്‍ കോര്‍ ഐ7 പ്രോസസ്സറാണ് ഏലിയന്‍വെയര്‍ ഏര്യ51 ലാപ്‌ടോപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. നിലവില്‍ വിപണിയില്‍ ലഭ്യമായ മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പുകളിലൊന്നു തന്നെയാണ് ഈ മോഡല്‍. 1080 പിക്‌സല്‍ ഡിസ്‌പ്ലേയും ഹൈ ഗ്രാഫിക്‌സും മോഡലിനെ വ്യത്യസ്തനാക്കുന്നു. ഡ്യൂവല്‍ ഇന്‍ടേക്ക്, ഡ്യുവല്‍ എയര്‍ഫ്‌ളോ എക്‌സോസ്റ്റ് എന്നിവ ഏര്യ51ലുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ കരുത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മോഡലാണ് ഏലിയന്‍വെയര്‍ ഏര്യ51.
പരിശോധിച്ച ബെഞ്ച്മാര്‍ക്കുകളിലെല്ലാം മികച്ച പെര്‍ഫോമന്‍സു തന്നെയാണ് ഏലിയന്‍വെയര്‍ ഏര്യ51 ലുള്ളത്. ആഗോള ടെക്ക് കമ്പനികളും ഇത് സാക്ഷ്യപ്പെടുത്തുന്നു. കരുത്ത്, ലുക്ക്, പെര്‍ഫോമന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്ന 2,50,000 ശ്രേണിക്കുള്ളിലെ മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പാണ് ആവശ്യമെങ്കില്‍ തീര്‍ച്ചയായും ഏലിയന്‍വെയര്‍ ഏര്യ51 മികച്ച മോഡലാണ്. കൊണ്ടുനടക്കാനുള്ള പ്രയാസം തീര്‍ച്ചയായും കണക്കിലെടുക്കേണ്ടതുണ്ട്.

About The Author

Related posts