January 23, 2020

Breaking News

ധോ​ണി ഏ​ക​ദി​നം മ​തി​യാ​ക്കും

പൂ​ന: വൈ​കാ​തെ​ത​ന്നെ എം.​എ​സ്. ധോ​ണി രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന ക്രി​ക്ക​റ്റ് വേ​ദി​യോ​ട് വി​ട​പ​റ​യു​മെ​ന്ന് ഇ​ന്ത്യ​ൻ ടീം ​മു​ഖ്യ​പ​രി​ശീ​ല​ക​ൻ ര​വി​ശാ​സ്ത്രി. ഇം​ഗ്ല​ണ്ടി​ൽ​ന​ട​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ശേ​ഷം ധോ​ണി ഇ​ന്ത്യ​ക്കാ​യി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് ക​ളി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, ഐ​പി​എ​ലി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്താ​ൽ ധോ​ണി​യെ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​മെ​ന്ന് ശാ​സ്ത്രി വ്യ​ക്ത​മാ​ക്കി.

ധോ​ണി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം ടെ​സ്റ്റ് ക​രി​യ​ർ അ​വ​സാ​നി​പ്പി​ച്ച​ത് പോ​ലെ ഏ​ക​ദി​ന​ത്തി​ൽ നി​ന്നും ഉ​ട​ൻ വി​ര​മി​ക്കും. ഉ​റ​പ്പാ​യും ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ളി​ക്കും. ടീ​മി​ലേ​ക്ക് മ​ട​ങ്ങി​വ​ര​ണ​മെ​ന്ന​തി​നാ​യി ധോ​ണി ഒ​ന്നും ചെ​യ്യി​ല്ല.

ഐ​പി​എ​ലി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യാ​ൽ തീ​ർ​ച്ച​യാ​യും ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ലേ​ക്ക് പ​രി​ഗ​ണി​ക്കും. അ​ങ്ങ​നെ​യെ​ങ്കി​ൽ ഋ​ഷ​ഭ് പ​ന്ത്, സ​ഞ്ജു സാം​സ​ണ്‍ എ​ന്നി​വ​ർ​ക്കൊ​പ്പം ധോ​ണി​യും ലോ​ക​ക​പ്പ് ടീ​മി​ലേ​ക്കു​ള്ള ടി​ക്ക​റ്റി​നാ​യി രം​ഗ​ത്തു​ണ്ടാ​കും – ശാ​സ്ത്രി പ​റ​ഞ്ഞു.

About The Author

Related posts