January 23, 2020

Breaking News

ബാ​ഴ്സ​യെ ഞെ​ട്ടി​ച്ച് സൂ​പ്പ​ർ ക​പ്പി​നായ് മാ​ഡ്രി​ഡ് ഡ​ർ​ബി

ജി​ദ്ദ: സ്പാ​നി​ഷ് സൂ​പ്പ​ർ ക​പ്പി​ൽ ബാ​ഴ്സ​ലോ​ണ​യെ ഞെ​ട്ടി​ച്ച് (3-2) അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡ് ഫെ​ന​ലി​ൽ ക​ട​ന്നു. ഇ​തോ​ടെ സൂ​പ്പ​ർ ക​പ്പ് ക​ലാ​ശ​പ്പോ​രാ​ട്ടം മാ​ഡ്രി​ഡ് ഡ​ർ​ബി​യാ​യി. ആ​ദ്യ സെ​മി​യി​ൽ‌ വ​ല​ൻ​സി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി റ​യ​ൽ ഫൈ​ന​ലി​ൽ ക​ട​ന്നി​രു​ന്നു.

ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷം ഏ​യ്ഞ്ച​ൽ കൊ​റി​യ നേ​ടി​യ ഗോ​ളി​ലാ​ണ് അ​ത്‌​ല​റ്റി​കോ ബാ​ഴ്സ​യെ കെ​ട്ടു​കെ​ട്ടി​ച്ച​ത്. 2-1ന് ​പി​ന്നി​ൽ​നി​ന്ന ശേ​ഷം അ​വ​സാ​ന 10 മി​നി​റ്റി​ൽ ര​ണ്ടു ഗോ​ൾ തി​രി​ച്ച​ടി​ച്ചാ​യി​രു​ന്നു അ​ത്‌​ല​റ്റി​കോ​യു​ടെ നാ​ട​കീ​യ ജ​യം.

മ​ത്സ​ര​ത്തി​ലെ അ​ഞ്ച് ഗോ​ളു​ക​ളും പി​റ​ന്ന​ത് ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. ക​ളി​യു​ടെ സ​മ​സ്ത​മേ​ഖ​ല​യി​ലും മു​ന്നി​ൽ​നി​ന്ന ബാ​ഴ്സ​യെ കി​ട്ടി​യ അ​വ​സ​ര​ങ്ങ​ൾ പാ​ഴാ​ക്കാ​തെ അ​ത്‌​ല​റ്റി​കോ ശി​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ക​ളി​യി​ൽ പ​ന്ത് 73 ശ​ത​മാ​ന​വും നി​യ​ന്ത്ര​ണ​ത്തി​ൽ​വ​ച്ച​തും ഏ​റ്റ​വും കൂ​ടു​ത​ൽ പാ​സു​ക​ൾ ന​ൽ​കി​യ​തും (ബാ​ഴ്സ 699- അ​ത്‌​ല​റ്റി​കോ 267) ഷോ​ട്ടു​ക​ൾ ഉ​തി​ർ​ത്ത​തു​മെ​ല്ലാം ബാ​ഴ്സ​യാ​യി​രു​ന്നു. എ​ന്നാ​ൽ ക​ളി​ജ​യി​ച്ച​ത് അ​ത്‌​ല​റ്റി​കോ​യും.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ (46) കോ​കോ​യു​ടെ സു​ന്ദ​ര​ൻ ഗോ​ളി​ലൂ​ടെ അ​ത്‌​ല​റ്റി​കോ മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ അ​ഞ്ച് മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​യി​ൽ മെ​സി ബാ​ഴ്സ​യെ ഒ​പ്പ​മെ​ത്തി​ച്ചു. ബോ​ക്സി​ന​ക​ത്ത് നാ​ല് പ്ര​തി​രോ​ധ​താ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ മെ​സി​യു​ടെ ക​ന​ത്ത ഷോ​ട്ട് വ​ല‍​യു​ടെ ഇ​ട​ത്തേ​മൂ​ല തു​ള​ച്ചു. ഗ്രീ​സ് മാ​ൻ 62 ാം മി​നി​റ്റി​ൽ ബാ​ഴ്സ​യെ മു​ന്നി​ലെ​ത്തി​ച്ചു. ബോ​ക്സി​ലേ​ക്ക് ഉ​യ​ർ​ന്നു​വ​ന്ന ക്രോ​സി​നു ചാ​ടി​ത​ല​വ​ച്ച സു​വാ​ര​സി​നെ ത​ടു​ക്കാ​ൻ അ​ത്‌​ല​റ്റി​കോ ഗോ​ളി​ക്കാ​യെ​ങ്കി​ലും റീ​ബൗ​ണ്ട് ത​ല​കൊ​ണ്ട് കു​ത്തി ഗ്രീ​സ്മാ​ൻ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് തു​ട​രെ ര​ണ്ടു ഗോ​ളു​ക​ൾ ബാ​ഴ്സ​യ്ക്കു റ​ഫ​റി നി​ഷേ​ധി​ച്ചു. മെ​സി​യു​ടെ മ​നോ​ഹ​ര​മാ​യൊ​രു ഗോ​ളാ​യി​രു​ന്നു അ​തി​ലൊ​ന്ന്. തോ​ളി​ൽ ത​ട്ടി നി​യ​ന്ത്രി​ച്ച പ​ന്ത് ബു​ള്ള​റ്റ് ഷോ​ട്ടി​ലൂ​ടെ മെ​സി വ​ല‍​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഹാ​ൻ​ഡ് ബോ​ളെ​ന്നു വി​ധി​ച്ച റ​ഫ​റി ഗോ​ൾ നി​ഷേ​ധി​ച്ചു. മെ​സി​യു​ടെ ഫ്രീ​ക്കി​ൽ​നി​ന്ന് ഗ്രീ​സ് മാ​ൻ നേ​ടി​യ ഗോ​ളും വാ​ർ തീ​രു​മാ​ന​ത്തി​ലൂ​ടെ നി​ഷേ​ധി​ക്ക​പ്പെ​ട്ടു. ഇ​തോ​ടെ ബാ​ഴ്സ​യു​ടെ വി​ധി നി​ർ​ണ​യി​ക്ക​പ്പെ​ട്ടു.

81 ാം മി​നി​റ്റി​ൽ അ​ൽ​വാ​റോ മൊ​റാ​ട്ട പെ​നാ​ൽ​റ്റി​യി​ലൂ​ടെ ബാ​ഴ്സ​യു​ടെ ഒ​പ്പം പി​ടി​ച്ചു. വി​ജ​യം പി​ടി​ക്കാ​ൻ ക​യ​റി​പ്പോ​യ ബാ​ഴ്സ​യെ ഞെ​ട്ടി​ച്ച് 86 ാം മി​നി​റ്റി​ൽ കൊ​റി​യ​യു​ടെ ഗോ​ളി​ൽ അ​ത്‌​ല​റ്റി​കോ ക​ലാ​ശ​പ്പോ​രി​ന് അ​ർ​ഹ​ത നേ​ടു​ക​യും ചെ​യ്തു.

About The Author

Related posts