August 11, 2020

Breaking News

പൊ​ളി ക​ഴി​ഞ്ഞ​പ്പോ​ൾ പൊ​ടി​ശ​ല്യം രൂ​ക്ഷം; മ​ര​ട് ന​ഗ​ര​സ​ഭ ഉ​പ​രോ​ധി​ച്ചു നാ​ട്ടു​കാ​ർ

കൊ​ച്ചി: ഫ്ളാ​റ്റ് പൊ​ളി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പൊ​ടി​ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ​തി​രേ മ​ര​ട് ന​ഗ​ര​സ​ഭ​യി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. പൊ​ളി​ച്ചു​നീ​ക്കി​യ ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്ടു​ഒ ഫ്ളാ​റ്റി​നു സ​മീ​പ​ത്തു​ള്ള​വ​രാ​ണു പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പൊ​ടി ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്നു പ​രി​സ​ര​നി​വാ​സി​ക​ൾ മ​ര​ട് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യെ ഉ​പ​രോ​ധി​ച്ചു.

പൊ​ളി​ച്ച ഫ്ളാ​റ്റി​നു സ​മീ​പ​വും റോ​ഡി​ലും മാ​ത്ര​മാ​ണു ഫ​യ​ർ​ഫോ​ഴ്സ് വെ​ള്ളം ത​ളി​ച്ച​ത്. സ​മീ​പ വീ​ടു​ക​ളി​ലും വീ​ട്ടു​വ​ള​പ്പി​ലെ മ​ര​ങ്ങ​ളി​ലും പൊ​ടി മൂ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​കാ​ര​ണം ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ലെ​ന്നു സ്ത്രീ​ക​ൾ പ​റ​യു​ന്നു.

അ​ടു​ക്ക​ള​യും പാ​ത്ര​ങ്ങ​ളും എ​ല്ലാം പൊ​ടി​യി​ൽ മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ടാ​ങ്കു​ക​ളി​ൽ വെ​ള്ളം നി​റ​ച്ച​ശേ​ഷ​മാ​ണു വീ​ടു​ക​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​യ​യ​ത്. എ​ന്നാ​ൽ കോ​ണ്‍​ക്രീ​റ്റ് ചീ​ളു​ക​ൾ തെ​റി​ച്ച് ടാ​ങ്കു​ക​ൾ പൊ​ട്ടി​പ്പോ​കു​ക​യും വെ​ള്ളം മു​ഴു​വ​ൻ ഒ​ഴു​കി​പ്പോ​യ​താ​യും സ്ത്രീ​ക​ൾ പ​റ​യു​ന്നു. വീ​ടി​ന്‍റെ ത​റ​യെ​ല്ലാം പൊ​ടി​മൂ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് വൃ​ത്തി​യാ​ക്കാ​ൻ വെ​ള്ള​വു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നു പ്ര​തി​ഷേ​ധ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഫ്ളാ​റ്റ് പൊ​ളി​ക്കു​ന്ന​തി​നു മു​ന്പ് ഉ​ണ്ടാ​യി​രു​ന്ന പൊ​ടി പോ​ലും നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കു ക​ഴി​ഞ്ഞി​ല്ലെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. പൊ​ടി മൂ​ലം ത്വ​ക്ക് രോ​ഗ​ങ്ങ​ളും, ശ്വാ​സം മു​ട്ട​ലും അ​നു​ഭ​വ​പ്പെ​ടു​ന്നെ​ന്നും പ​രി​സ​ര​നി​വാ​സി​ക​ൾ പ​റ​ഞ്ഞു.

About The Author

Related posts