July 09, 2020

Breaking News

കോ​ൽ​ക്ക​ത്ത​യി​ലെ വി​ക്ടോ​റി​യ മെ​മ്മോ​റി​യ​ലി​ന്‍റെ പേ​ര് മാ​റ്റാ​ൻ ബി​ജെ​പി നീ​ക്കം

കോ​ൽ​ക്ക​ത്ത: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ വി​ക്ടോ​റി​യ മെ​മ്മോ​റി​യ​ലി​ന്‍റെ പേ​ര് മാ​റ്റാ​ൻ ബി​ജെ​പി നീ​ക്കം. വി​ക്ടോ​റി​യ സ്മാ​ര​ക​ത്തി​ന്‍റെ പേ​ര് ഝാ​ന്‍​സി റാ​ണി ല​ക്ഷ്മി ഭാ​യി​യു​ടെ പേ​രി​ലാ​ക്കി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി. റാ​ണി ജാ​ന്‍​സി സ്മാ​ര​ക് മ​ഹ​ല്‍ എ​ന്നു പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യ​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി ട്വീ​റ്റ് ചെ​യ്തു.

കോ​ല്‍​ക്ക​ത്ത തു​റ​മു​ഖം ശ്യാ​മ പ്ര​സാ​ദ് മു​ഖ​ര്‍​ജി തു​റ​മു​ഖം എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി നീ​ക്കം. ഇ​ന്ത്യ​യെ 90 വ​ർ​ഷം ചൂ​ഷ​ണം ചെ​യ്ത വി​ക്ടോ​റി​യ രാ​ജ്ഞി​യു​ടെ പേ​രി​ല​ല്ല, സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി പോ​രാ​ടി മ​രി​ച്ച ഝാ​ന്‍​സി റാ​ണി ല​ക്ഷ്മി ഭാ​യി​യു​ടെ പേ​രി​ലാ​ണ് മെ​മ്മോ​റി​യ​ല്‍ അ​റി​യ​പ്പെ​ടേ​ണ്ട​തെ​ന്ന് ബി​ജെ​പി നേ​താ​വ് ട്വീ​റ്റ് ചെ​യ്തു.

കോ​ൽ​ക്ക​ത്ത പോ​ർ​ട്ട് ട്ര​സ്റ്റി​ന്‍റെ 150-ാം വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു തു​റ​മു​ഖ​ത്തി​ന്‍റെ പേ​ര് മാ​റ്റി​ക്കൊ​ണ്ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. ഇ​ന്ത്യ​യു​ടെ പു​രോ​ഗ​തി​ക്കും ഈ ​തു​റ​മു​ഖം സാ​ക്ഷ്യം വ​ഹി​ച്ചു. ഈ ​തു​റ​മു​ഖ​ത്തെ ഡോ. ​ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി എ​ന്നു പു​നഃ​ർ​നാ​മ​ക​ര​ണം ചെ​യ്യു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

About The Author

Related posts