January 23, 2020

Breaking News

ബം​ഗാ​ള്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ​ല്ല; ബി​ജെ​പി നേ​താ​വി​നു മ​റു​പ​ടി​യു​മാ​യി മ​മ​ത

കോ​ൽ​ക്ക​ത്ത: പൊ​തു മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​വ​രെ ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ട്ടി​യെ​പ്പോ​ലെ വെ​ടി​വ​ച്ചെ​ന്ന പ​ശ്ചി​മ ബം​ഗാ​ൾ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ദി​ലീ​പ് ഘോ​ഷി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കു മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി രം​ഗ​ത്ത്.

ബം​ഗാ​ള്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ​ല്ല എ​ന്നാ​ണ് മ​മ​ത​യു​ടെ പ്ര​തി​ക​ര​ണം. ഇ​ത് അ​പ​മാ​ന​ക​ര​മാ​ണ്. എ​ങ്ങ​നെ​യാ​ണ് നി​ങ്ങ​ള്‍​ക്ക് ഇ​ങ്ങ​നെ പ​റ​യാ​ന്‍ ക​ഴി​യു​ന്ന​ത്. നി​ങ്ങ​ളു​ടെ പേ​ര് പ​റ​യു​ന്ന​തേ മോ​ശ​മാ​ണ്. നി​ങ്ങ​ള്‍ വെ​ടി​വ​യ്പി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഇ​ത് ഉ​ത്ത​ര്‍​പ്ര​ദേ​ശ​ല്ല. ഇ​വി​ടെ വെ​ടി​വ​യ്പ് ന​ട​ക്കി​ല്ല. നാ​ളെ ഇ​വി​ടെ​യെ​ന്തെ​ങ്കി​ലും ന​ട​ന്നാ​ല്‍ താ​ങ്ക​ളും ഒ​രേ പോ​ലെ ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്ന് ഓ​ര്‍​മ്മ വേ​ണ​മെ​ന്നും മ​മ​ത പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധി​ക്കു​ന്ന മ​നു​ഷ്യ​രെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​ണോ വേ​ണ്ട​തെ​ന്നും മ​മ​ത ചോ​ദി​ച്ചു. ബം​ഗാ​ളി​ലെ നാ​ദി​യ ജി​ല്ല​യി​ൽ ബി​ജെ​പി റാ​ലി​ക്കി​ടെ​യാ​യി​രു​ന്നു ദി​ലീ​പ് ഘോ​ഷി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന.

പ്രതിഷേധക്കാർ ന​ശി​പ്പി​ക്കു​ന്ന പൊ​തു​മു​ത​ൽ ആ​രു​ടെ​യാ​ണെ​ന്നാ​ണ് അ​വ​ർ ക​രു​തു​ന്ന​തെ​ന്നും ദി​പീ​ല് ചോ​ദി​ച്ചു. അ​വ​രു​ടെ ത​ന്ത​യു​ടെ വ​ക​യാ​ണോ?. പൊ​തു​മു​ത​ൽ നി​കു​തി​ദാ​യ​ക​രു​ടെ​യാ​ണ്. നി​ങ്ങ​ൾ ഇ​വി​ടെ​വ​ന്ന്, ഞ​ങ്ങ​ളു​ടെ ഭ​ക്ഷ​ണം ക​ഴി​ച്ച്, ഇ​വി​ടെ താ​മ​സി​ച്ച്, ഞ​ങ്ങ​ളു​ടെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്നു. ഇ​താ​ണോ നി​ങ്ങ​ളു​ടെ രീ​തി. ഞ​ങ്ങ​ൾ നി​ങ്ങ​ളെ ലാ​ത്തി​ക്ക് അ​ടി​ക്കും. വെ​ടി​വ​യ്ക്കും, ജ​യി​ലി​ൽ ത​ള്ളു​മെ​ന്നും ദി​ലീ​പ് ഘോ​ഷ് പ​റ​ഞ്ഞു.

About The Author

Related posts