January 23, 2020

Breaking News

സ്ഥാ​ന​പ​തി​യു​ടെ അ​റ​സ്റ്റ്: ഇ​റാ​നെ ബ്രി​ട്ട​ൻ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു

ല​ണ്ട​ൻ: ടെ​ഹ്റാ​നി​ലെ അ​മി​ർ​ക​ബി​ർ യൂ​ണി​വേ​ഴ്സി​റ്റി​ക്കു സ​മീ​പം ശ​നി​യാ​ഴ്ച വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തെ​ന്നാ​രോ​പി​ച്ച് ബ്രി​ട്ടീ​ഷ് സ്ഥാ​ന​പ​തി​യെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ൽ ബ്രി​ട്ട​ൻ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ബ്രി​ട്ട​നി​ലെ ഇ​റാ​ൻ അം​ബാ​സ​ഡറെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്. സ്ഥാ​ന​പ​തി​യു​ടെ അ​റ​സ്റ്റ് വി​യ​ന്ന ക​രാ​റി​ന്‍റെ ക​ടു​ത്ത ലം​ഘ​ന​മാ​ണി​തെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ന്‍റെ വ​ക്താ​വ് പ​റ​ഞ്ഞു.

യു​ക്രെ​യ്ൻ യാ​ത്രാ​വി​മാ​നം മി​സൈ​ൽ പ്ര​യോ​ഗി​ച്ചു വീ​ഴ്ത്തി​യ ഇ​റാ​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ ബ്രി​ട്ടീ​ഷ് സ്ഥാ​ന​പ​തി റോ​ബ് മ​ക്‌​കെ​യ​ർ പ​ങ്കെ​ടു​ത്തെ​ന്നാ​ണ് ആ​രോ​പ​ണം. കൊ​ല്ല​പ്പെ​ട്ട ബ്രി​ട്ടി​ഷു​കാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് അ​വി​ടെ നി​ന്നു മ​ട​ങ്ങ​വേ​യാ​ണ് റോ​ബി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ അ​ദ്ദേ​ഹ​ത്തെ അ​ല്പ​സ​മ​യ​ത്തി​ന​കം വി​ട്ട​യ​ച്ചി​രു​ന്നു.

വി​മാ​ന​ദു​ര​ന്ത​ത്തി​ൽ ജീ​വ​ഹാ​നി നേ​രി​ട്ട​വ​രെ അ​നു​സ്മ​രി​ച്ചു ന​ട​ത്തി​യ പ്രാ​ർ​ഥ​നാ​ച​ട​ങ്ങി​നാ​ണു താ​ൻ പോ​യ​ത്. അം​ബാ​സ​ർ​ഡ​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും മ​ക്‌​കെ​യ​ർ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ ഒ​ത്തു​കൂ​ട​ലി​ൽ പ​ങ്കെ​ടു​ത്ത അ​പ​രി​ചി​ത​നാ​യ വി​ദേ​ശി​യെ​ന്ന നി​ല​യി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ വി​ട്ട​യ​ച്ചെ​ന്നു​മാ​യി​രു​ന്നു ഇ​റാ​ന്‍റെ മ​റു​പ​ടി.

About The Author

Related posts