January 23, 2020

Breaking News

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പെ​ട്രോ​ളി​ന് 15 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 14 പൈ​സ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 77.51 രൂ​പ​യും ഡീ​സ​ൽ വി​ല 72.72 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ പെ​ട്രോ​ൾ വി​ല 78.95 രൂ​പ​യും ഡീ​സ​ൽ വി​ല 74.06 രൂ​പ​യി​ലേ​ക്കും താ​ഴ്ന്നു. കൊ​ച്ചി​യി​ൽ ഇ​ന്ന​ലെ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 77.66 രൂ​പ​യും ഡീ​സ​ൽ വി​ല 72.86 രൂ​പ​യു​മാ​യി​രു​ന്നു.

About The Author

Related posts