August 05, 2020

Breaking News

> “​ഒ​രു ഭാ​ഗ​ത്തു മൈ​താ​ന പ്ര​സം​ഗം, മ​റു​വ​ശ​ത്ത് ജാ​മ്യ​മി​ല്ലാ കേ​സ്’; പി​ണ​റാ​യി​ക്കെ​തി​രേ ലീ​ഗ്

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നു മു​സ്ലിം ലീ​ഗ്. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ഈ ​ആ​വ​ശ്യ​മു​യ​ർ​ന്ന​ത്.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ക​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ വ്യാ​പ​ക​മാ​യി കേ​സെ​ടു​ക്കു​ക​യാ​ണ്. പ​ല​യി​ട​ത്തും ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണു കേ​സെ​ടു​ക്കു​ന്ന​ത്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കാ​തെ​യും സ​മാ​ധാ​ന​ത്തോ​ടെ​യു​മാ​ണു കേ​ര​ള​ത്തി​ൽ സ​മ​ര​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്നി​ട്ടും പോ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​തു തു​ട​രു​ന്നു. ഇ​തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​തു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നു മു​സ്ലിം ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​ഷേ​ധ​ങ്ങ​ളെ നി​ർ​വീ​ര്യ​മാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണു പോ​ലീ​സ് ന​ട​ത്തു​ന്ന​ത്. ഒ​രു ഭാ​ഗ​ത്തു കേ​ര​ളം സു​ര​ക്ഷി​ത കോ​ട്ട​യാ​ണെ​ന്നു മൈ​താ​ന പ്ര​സം​ഗം ന​ട​ത്തു​ക​യും മ​റു​ഭാ​ഗ​ത്ത് അ​ന്യാ​യ​മാ​യി കേ​സെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ര​ട്ട​ത്താ​പ്പ് അ​പ​ക​ട​ര​മാ​ണെ​ന്നും ലീ​ഗ് കു​റ്റ​പ്പെ​ടു​ത്തി.

About The Author

Related posts