February 27, 2020

Breaking News

രാത്രി ചോറ് ഒഴിവാക്കുന്നവർ അറിയാൻ

മിക്കവരുടെയും രാത്രിഭക്ഷണം ചപ്പാത്തിയാണ്. ചോറുണ്ടാൽ ആരോഗ്യത്തിനു നല്ലതല്ല എന്ന ചിന്തയും ചിലർക്കുണ്ട്. എന്നാൽ അരിയാഹാരം ആരോഗ്യകരമാണെന്നും ചോറുണ്ണുന്നത് പ്രമേഹരോഗികൾക്കു പോലും നല്ലതാണ് എന്നുമാണ് പ്രശസ്ത പോഷകാഹാര വിദഗ്ധ റുജുത ദിവേക്കർ പറയുന്നത്. 

∙ ദഹിക്കാൻ എളുപ്പം.

∙ ഉറക്കം മെച്ചപ്പെടുത്തും.

∙ ത്രിദോഷങ്ങളിൽപ്പെട്ട (വാതം, പിത്തം, കഫം) എല്ലാവർക്കും യോജിച്ച ഭക്ഷണം.

∙ സൾഫർ അടങ്ങിയ അമിനോ ആസിഡ് ആയ മെഥിയോണൈൻ ചോറിൽ ഉണ്ട്. ഇത് ചർമത്തിന് ആരോഗ്യമേകുന്നു. കരളിലെ വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. പ്രായമാകൽ സാവധാനത്തിലാക്കുന്നു. തലമുടിക്ക് ആരോഗ്യമേകുന്നു. ചർമത്തിലെ ചുളിവുകൾ അകറ്റുന്നു. അകാലനര തടയുന്നു. 

∙ ജീവകം ബി1– ഞരമ്പുകൾക്കും ഹൃദയത്തിനും നല്ലത്. ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. ജീവകം ബി 3 യുടെയും ഉറവിടമാണ്. വേവിക്കുന്നതിനു മുൻപ് അരി അല്പസമയം കുതിർത്താൽ ഗുണങ്ങൾ ഇരട്ടിക്കും. 

∙ റസിസ്റ്റന്റ് സ്റ്റാർച്ച് – കാൻസർ തടയാൻ സഹായിക്കുന്നു. ലിപ്പി‍ഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുന്നു. ചീത്ത ബാക്ടീരിയയുടെ വളർച്ച തടയുന്നു. 

എല്ലാവർക്കും. പരിപ്പും നെയ്യും കൂട്ടി കഴിക്കുന്നത് ഏറ്റവും നല്ലത്. ഇത് ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ അളവിൽ നിർത്തുന്ന, രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാതെ നോക്കുന്നു. അതുകൊണ്ടുതന്നെ പ്രമേഹം ഉള്ളവർക്കും മികച്ച ഭക്ഷണമാണിത്. ഹൃദ്രോഗവും മറ്റ് രോഗങ്ങളും ഉള്ളവർക്കും ഗർഭിണികൾക്കും ചെറുപ്പക്കാർക്കും പ്രായമായവർക്കും മെലിഞ്ഞവർക്കും പൊണ്ണത്തടിയുള്ളവർക്കും ചോറുണ്ണാം. പാശ്ചാത്യ രാജ്യങ്ങളിൽ ലോ കാർബ് (അന്നജം കുറഞ്ഞ) ഡയറ്റുകൾ ആണ് കൂടുതൽ പ്രചാരം നേടിയിട്ടുള്ളത്. ഇതിനൊപ്പം ചോറ് കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പൊണ്ണത്തടിക്കുള്ള സാധ്യത ഒരു ശതമാനം കുറയ്ക്കുമെന്ന് ഗ്ലാസ്ഗോവിൽ നടന്ന യൂറോപ്യൻ കോൺഗ്രസ് ഓഫ് ഒബിസിറ്റിയിൽ അവതരിപ്പിച്ച പഠനം പറയുന്നു. 

ചോറ് വര്‍ഷം മുഴുവൻ കഴിക്കാൻ നല്ലതാണ്. എന്നാൽ ചെറുധാന്യങ്ങളായ ബജ്റ, റാഗി, ജാവർ തുടങ്ങിയവയും കഴിക്കണം. പ്രത്യേക അവസരങ്ങളിലും ഉപവസിക്കുമ്പോഴും ഇവ കഴിക്കാം. ഒരു നേരം ഗോതമ്പു ചപ്പാത്തി കഴിക്കാം. അല്ലെങ്കിൽ മൂന്നു നേരവും ചോറ് കഴിക്കാം. പക്ഷേ ചെറുധാന്യങ്ങളും കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ചോറ് ആയും കഞ്ഞി ആയും കഴിക്കാം. കഞ്ഞി വയ്ക്കുമ്പോൾ മറ്റ് ധാന്യങ്ങളും ചേർത്ത് വേവിക്കാം. നിങ്ങൾ വ്യായാമം ചെയ്യുന്നയാളും ഭക്ഷണസമയത്ത് ഫോണും മറ്റ് ഗാഡ്ജെറ്റുകളും ഉപയോഗിക്കാത്ത ആളും വൈകിട്ട് 4 നും ആറു മണിക്കും ഇടയിൽ ഭക്ഷണം കഴിക്കുന്ന ആളും ആണെങ്കിൽ നിങ്ങൾ ശരിയായ രീതിയിലാണ് കഴിക്കുന്നത് എന്നർഥം– റുജുത പറയുന്നു.

About The Author

Related posts