February 27, 2020

Breaking News

സൗ​ദി​യി​ൽ മ​ല​യാ​ളി ന​ഴ്സി​ന് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു: ​കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഒ​രു മ​ല​യാ​ളി ന​ഴ്സി​ന് സൗ​ദി അ​റേ​ബ്യ​യി​ൽ കോ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​യാ​ണ് സൗ​ദി​യി​ലെ അ​ൽ ഹ​യാ​ത് ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഈ ​ന​ഴ്സ്. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ നൂ​റോ​ളം ന​ഴ്സു​മാ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​തി​ൽ ഒ​രാ​ൾ​ക്കു മാ​ത്ര​മാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

അ​സു​ഖ ബാ​ധി​ത​യാ​യ ന​ഴ്സ് സൗ​ദി​യി​ലെ അ​സീ​ർ നാ​ഷ​ണ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും നി​ല​വി​ൽ നി​ല മെ​ച്ച​പ്പെ​ട്ടു വ​രു​ന്നു​ണ്ടെ​ന്നും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സു​മാ​രെ പ്ര​ത്യേ​ക രോ​ഗ​പ്ര​തി​രോ​ധ ചി​കി​ത്സ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ചൈ​ന​യി​ൽ സ്ഥി​രീ​ക​രി​ച്ച കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ഇ​തു​വ​രെ 17 പേ​രാ​ണ് മ​രി​ച്ച​ത്. സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്. രോ​ഗ ബാ​ധി​ത​യാ​യ ന​ഴ്സി​ന് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കോ​റോ​ണ ഭീ​തി​യെ തു​ട​ർ​ന്ന് കേ​ര​ളം ഉ​ൾ​പ്പ​ടെ രാ​ജ്യ​ത്തെ ഏ​ഴു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. 43 വി​മാ​ന​ങ്ങ​ളി​ൽ എ​ത്തി​യ 9000 യാ​ത്ര​ക്കാ​രെ​യാ​ണു പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി​യ​ത്.

About The Author

Related posts