March 28, 2020

Breaking News

നെ​ടു​മ​ണ്‍​കാ​വി​ൽ​നി​ന്ന് ആ​റു​വ​യ​സു​കാ​രി​യെ കാ​ണാ​താ​യി

കൊ​ല്ലം: നെ​ടു​മ​ണ്‍​കാ​വ് ഇ​ള​വൂ​രി​ല്‍ വീ​ടി​ന​ക​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​റു​വ​യ​സു​കാ​രി​യെ കാ​ണാ​താ​യി. വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.30 നും 10.30 ​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. ഈ ​സ​മ​യം കു​ട്ടി​യു​ടെ അ​മ്മ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വി​വ​ര​മ​റി​ഞ്ഞ​തോ​ടെ പോ​ലീ​സും നാ​ട്ടു​കാ​രും പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി. വീ​ടി​നു നൂ​റു​മീ​റ്റ​ര്‍ അ​ക​ലെ പു​ഴ​യി​ൽ വീ​ണി​രി​ക്കാ​മെ​ന്ന സം​ശ​യ​ത്തി​ൽ അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തെ​ര​ച്ചി​ൽ‌ ന​ട​ത്തി.

കു​ട്ടി​യെ ആ​രെ​ങ്കി​ലും ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രി​ക്കാ​മെ​ന്ന സം​ശ​യ​വും നി​ല​നി​ൽ​ക്കു​ന്നു. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. സ​മീ​പ​ത്തെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്കും വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ട്.

About The Author

Related posts