March 28, 2020

Breaking News

മത്സ്യത്തൊഴിലാളികളെ ഞെട്ടിച്ച വിചിത്ര ജീവി; പക്ഷെ പരിണാമ ചരിത്രം പേറുന്ന കണ്ണി

ത്യപൂര്‍വയിനം സ്രാവുകളിലൊന്നാണ് ഏഞ്ചല്‍ ഷാര്‍ക്ക്. വിചിത്രമായ രൂപമുള്ള ഏഞ്ചല്‍ ഷാര്‍ക്കിനെ യുകെയിലെ വേയ്ല്‍സിന്റെ തീരത്ത് ജീവനോടെ കണ്ടെത്തി. ഹോളിഹെഡിന്റെ വടക്കുഭാഗത്ത് ബ്രിസ്റ്റന്‍ ചാനലിലുള്ള കാര്‍ഡിഗന്‍ തീരത്ത് അപൂര്‍വ്വ ജീവിയെ കണ്ടുവെന്ന് മത്സ്യത്തൊഴിലാളികളാണ് അറിയിച്ചത്. 

ഏഞ്ചല്‍ ഷാര്‍ക്കുകള്‍ കാനരി ദ്വീപുകളുടെ തീരത്ത് മാത്രമാണുള്ളതെന്നാണ് ഇതുവരെ കരുതിയിരുന്നത്. അവ പുതിയ ആവാസ മേഖലയിലേക്ക് മാറുന്നതിന്റെ ഭാഗമായാവാം വെയ്ല്‍സിന്റെ തീരത്തെത്തിയതെന്നാണ് വിദഗ്ദാഭിപ്രായം.

ഏഞ്ചല്‍ ഷാര്‍ക്കുകളെ നമുക്ക് നഷ്ടപ്പെട്ടാല്‍ മറ്റൊരു സ്രാവ് വര്‍ഗത്തില്‍ നിന്നും ലഭിക്കാത്ത പരിണാമ ചരിത്രത്തിന്റെ സുപ്രധാന തലമുറയെയാണ് നഷ്ടപ്പെടുകയെന്ന് സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനിലെ ഡോ. ജൊആന്ന ബാര്‍ക്കര്‍ പറഞ്ഞു. 

വേയ്ല്‍സ് തീരത്തെ എയ്ഞ്ചല്‍ ഷാര്‍ക്കുകള്‍ എണ്ണം കണക്കാക്കുന്നതിനും അവയുടെ ആവാസമേഖലകള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളിലാണ് ഗവേഷകര്‍. ഇതിനായി അവര്‍ വേയ്ല്‍സിന്റെ തീരമേഖല നിരീക്ഷിച്ചു വരികയാണ്.

അവ എത്രയെണ്ണം ഉണ്ടെന്ന് മനസിലാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അവയുടെ പ്രധാനപ്പെട്ട ആവാസമേഖലയേതെന്ന് കണ്ടെത്തേണ്ടതുണ്ട്. കാരണം എഞ്ചല്‍ ഷാര്‍ക്കുകളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടയിടങ്ങളാവാം അവിടം. ബാര്‍ക്കര്‍ പറഞ്ഞു.

About The Author

Related posts