July 07, 2020

Breaking News

ഹെയര്‍ ജെല്‍ ഉപയോഗിച്ചാല്‍ മുടികൊഴിയുമോ?

പുതിയ ട്രെന്‍ഡുകള്‍ക്കനുസരിച്ച് മുടി ഒതുക്കിവെയ്ക്കാന്‍ സഹായിക്കുന്ന ക്രീമുകളാണ് ഹെയര്‍ ജെല്‍. ഇത്തരം ജെല്ലുകള്‍ ഉപയോഗിക്കുമ്പോള്‍ മുടിക്ക് മുന്‍പത്തേക്കാള്‍ മികച്ച തിളക്കം ലഭിക്കും. ചീകിവെക്കാനും എളുപ്പമാണ്. കണ്ടീഷനിങ് എഫക്ട് ഉള്ളതിനാല്‍ പെട്ടെന്ന് പൊട്ടിപ്പോവുകയുമില്ല. പോളിഎത്തിലിന്‍ ഗ്ലൈക്കോള്‍, സിലിക്കോണ്‍, ഹൈഡ്രോക്‌സിമീതൈല്‍ തുടങ്ങിയവയാണ് ഹെയര്‍ ജെല്ലിലെ പ്രധാന രാസഘടകങ്ങള്‍. 

സിലിക്കോണിലടങ്ങിയ സിറം ആണ് മുടിക്ക് തിളക്കം നല്‍കുന്നത്. അഗ്രം പിളര്‍ന്ന മുടിക്ക് ഇവ ഗുണം ചെയ്യും. മാത്രമല്ല, മുടിയുടെ ക്യൂട്ടിക്കിളിന് മൃദുത്വം പ്രദാനം ചെയ്യും. എന്നാല്‍ ഇവയുടെ തുടര്‍ച്ചയായ ഉപയോഗം മുടിയുടെ ഘടനയില്‍ മാറ്റംവരാനും ക്രമേണ മുടികൊഴിയാനും കാരണമാകാറുണ്ട്. 

  • ചെറിയ നനവുള്ള മുടിയിലാണ് ജെല്‍ പുരട്ടേണ്ടത്.
  • ജെല്‍ തലയോട്ടിയില്‍ പുരളാതെ സൂക്ഷിക്കണം.
  • ദീര്‍ഘനേരം ജെല്‍ പുരട്ടരുത്. ആവശ്യം കഴിഞ്ഞാല്‍ ശുദ്ധജലത്തില്‍ കഴുകിക്കളയണം.
  • അമിതമായ അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയ ജെല്ലുകള്‍ മുടിയുടെ സ്വാഭാവിക ഈര്‍പ്പം കുറയ്ക്കും. 

About The Author

Related posts