March 28, 2020

Breaking News

സാ​ങ്കേ​തി​ക ത​ക​രാ​ർ: ജി​സാ​റ്റ് 1 വി​ക്ഷേ​പ​ണം ഇ​സ്രോ മാ​റ്റി​വ​ച്ചു

ബം​ഗ​ളൂ​രു: ഐ​എ​സ്ആ​ർ​ഒ​യു​ടെ പു​തി​യ ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ ജി​സാ​റ്റ്-1 വി​ക്ഷേ​പ​ണം മാ​റ്റി​വ​ച്ചു. സാ​ങ്കേ​തി​ക ത​ക​രാ​ർ​മൂ​ല​മാ​ണ് വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന വി​ക്ഷേ​പ​ണം നീ​ട്ടി​വ​ച്ച​ത്. പു​തി​യ തീ​യ​തി പി​ന്നീ​ടു തീ​രു​മാ​നി​ക്കു​മെ​ന്നു ഐ​എ​സ്ആ​ർ​ഒ അ​റി​യി​ച്ചു.

ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് എ​സ്എ​ൽ​വി എ​ഫ്10 റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണു വി​ക്ഷേ​പ​ണം ന​ട​ത്താ​നി​രു​ന്ന​ത്. കൗ​ണ്ട് ഡൗ​ൺ തു​ട​ങ്ങി​യ ശേ​ഷ​മാ​ണു വി​ക്ഷേ​പ​ണം മാ​റ്റി​യ​ത്. സാ​ങ്കേ​തി​ക ത​ക​രാ​ർ എ​ന്താ​ണെ​ന്നോ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ളോ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഭൗ​മ​നി​രീ​ക്ഷ​ണ​വും ത​ത്സ​മ​യ വി​വ​ര​വി​നി​മ​യ​വും ഉ​ൾ​പ്പെ​ടെ പ്ര​തി​രോ​ധ​രം​ഗ​ത്ത് നി​ർ​ണാ​യ​ക പ്രാ​ധാ​ന്യ​മു​ള്ള ഉ​പ​ഗ്ര​ഹ​മാ​ണ് ജി​സാ​റ്റ്-1.

About The Author

Related posts