March 28, 2020

Breaking News

കൊ​റോ​ണ: ഇ​റ്റ​ലി എ​ല്ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളും നി​ർ‌​ത്തി​വ​ച്ചു

മി​ലാ​ൻ: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സീ​രി എ ​ഫു​ട്‌​ബോ​ള്‍ ലീ​ഗ് അ​ട​ക്കം രാ​ജ്യ​ത്തെ എ​ല്ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളും ഇ​റ്റ​ലി നി​ര്‍​ത്തി​വ​ച്ചു. ഏ​പ്രി​ൽ മൂ​ന്നു​വ​രെ​യാ​ണ് കാ​യി​ക മ​ത്സ​ര​ങ്ങ​ൾ റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഗി​സ​പ്പെ കോ​ണ്ട​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​റ്റാ​ലി​യ​ൻ ക്ല​ബു​ക​ളു​ടേ​യും ദേ​ശീ​യ ടീ​മു​ക​ളു​ടേ​യും രാ​ജ്യാ​ന്ത​ര​മ​ത്സ​ര​ങ്ങ​ൾ​ക്ക് വി​ല​ക്കി​ല്ല.

രാ​ജ്യ​ത്ത് പൊ​തു​പ​രി​പാ​ടി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്തി. കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 463 ആ​യി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ഭ​ര​ണ​കൂ​ടം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. 9,172 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ 1.6 കോ​ടി ജ​ന​ങ്ങ​ളാ​ണ് ക്വാ​റ​ന്‍റൈ​ൻ നേ​രി​ടു​ക. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ നാ​ലി​ലൊ​ന്നു​വ​രു​മി​ത്.

രോ​ഗ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ ചൈ​ന​യ്ക്കു പു​റ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം ഇ​പ്പോ​ൾ ഇ​റ്റ​ലി​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചൈ​ന​യി​ലേ​തി​നു സ​മാ​ന മാ​യ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​രും ഏ​ർ​പ്പെ​ടു​ത്തി​യ​ത്. രോ​ഗീ​പ​രി​ച​ര​ണ​ത്തി​നാ​യി വി​ര​മി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ലൊം​ബാ​ർ​ഡി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ കി​ട​ക്ക​ക​ളു​ടെ അ​ഭാ​വം നേ​രി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

About The Author

Related posts