March 28, 2020

Breaking News

എല്ലാ തുമ്മലിനേയും പേടിക്കേണ്ടതുണ്ടോ?

തുമ്മല്‍ പല രോഗങ്ങളുടെയും പൊതുലക്ഷണമാണ്. അലര്‍ജിയുള്ളവര്‍ക്കും ജലദോഷപ്പനിയുള്ളവര്‍ക്കും തുമ്മലുണ്ടാകാം. റൈനോ, അഡിനോ വൈറസുകളാണ് പ്രധാനമായും തുമ്മലിന് കാരണമാകുന്നത്. പിന്നെയാണ് കൊറോണ വൈറസ് വരുന്നത്. പനിയില്ലാതെ തുമ്മല്‍ മാത്രമാണെങ്കില്‍ ഭയക്കേണ്ടതില്ല. എങ്കിലും കൊറോണ വൈറസുള്ളതിനാല്‍ തുമ്മുമ്പോള്‍ വായും മൂക്കും പൊത്തിപ്പിടിക്കണം. തുമ്മുന്നവരെ ഭയപ്പാടോടെ കാണേണ്ട കാര്യമില്ല.

ഒന്നുതുമ്മിയാല്‍, ഒപ്പം സഞ്ചരിക്കുന്നവരുടെ വിധംമാറും. പനിയോ തുമ്മലോ ഉണ്ടെങ്കില്‍ വീട്ടിലിരിക്കണം എന്നു പരസ്യമായി പറയുന്നത് ഇപ്പോള്‍ ബസിലെ പതിവുകാഴ്ച.

ചില ബസുകളില്‍ സാനിറ്റൈസര്‍ വാതിലിനോട് ചേര്‍ന്നുതന്നെ സ്ഥാപിച്ചിട്ടുണ്ട്. അത്രയേറെയാണ് കരുതല്‍. അപൂര്‍വം ചില ആളുകള്‍മാത്രമാണ് ഇതൊന്നും കണ്ടഭാവം നടിക്കാത്തത്.

വ്യാപാരസ്ഥാപനങ്ങള്‍, ഓഫീസുകള്‍ എല്ലായിടത്തും ഇപ്പോള്‍ സാനിറ്റൈസറുകള്‍ വെച്ചിട്ടുണ്ട്. പക്ഷേ, ഒരാള്‍ കൈകൊണ്ടെടുത്ത സാധനം മറ്റൊരാള്‍ എടുക്കുന്നതും പേടിയോടെയാണ്. അത്രയേറെയാണ് കരുതല്‍.

 തുമ്മലോ ചൂടോ ഉണ്ടെങ്കില്‍പ്പോലും വീട്ടില്‍ നിരീക്ഷണത്തിലിരിക്കേണ്ട സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. കോവിഡ് 19 വൈറസിന്റെ സാമൂഹികവ്യാപനം എപ്പോള്‍ വേണമെങ്കിലുമുണ്ടാകാം. അതിനാല്‍, എല്ലാവര്‍ക്കും പേടിയാണ്.

ഒരുകൂട്ടം ആളുകള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അവഗണിക്കുമ്പോള്‍ അതിജാഗ്രതയോടെ കാര്യങ്ങളെ കാണുന്നവരും ഏറെയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍.

പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നവരിലേറെപ്പേരും ഇപ്പോള്‍ മുഖാവരണം ധിരിക്കുന്നുണ്ട്.

എന്നാല്‍, മുഖാവരണമില്ലാതെ സഞ്ചരിക്കുന്നവരും ഏറെ

About The Author

Related posts