May 29, 2020

Breaking News

പ്രഭാസും പൂജ ഹെഗ്ഡയും ക്വാറന്‍റൈനിൽ

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ സ്വയം ക്വാറന്‍റൈന് വിധേയരാകുകയാണെന്ന് പ്രഭാസും പൂജ ഹെഗ്ഡയും. പുതിയ സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി ജോര്‍ജിയയിലായിരുന്നു ഇരുവരും.

വിദേശത്തെ ചിത്രീകരണം കഴിഞ്ഞ് സുരക്ഷിതനായി മടങ്ങിയെത്തി. കോവിഡ് 19 ഭീതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്വയം ക്വാറന്‍റൈന് വിധേയനാകുവാന്‍ ഞാന്‍ തീരുമാനിച്ചു. എല്ലാവരും സുരക്ഷിതരായിരിക്കുവാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് കരുതുന്നു. പ്രഭാസ് കുറിച്ചു.

സാഹോ എന്ന സിനിമയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് കെ.കെ. രാധാകൃഷ്ണ കുമാര്‍ ആണ്.

About The Author

Related posts