September 30, 2020

Breaking News

ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യാ​ൽ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം പൂ​ർ​ണ​മാ​യി അ​ട​ച്ച ശേ​ഷം സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ ധാ​രാ​ള​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്കു പോ​ലീ​സ്. ഒ​ന്നി​ൽ കൂ​ടു​ത​ൽ ത​വ​ണ ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കാ​നാ​ണു പോ​ലീ​സ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യാ​ൽ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കും. ഈ ​വാ​ഹ​ന​ങ്ങ​ൾ 21 ദി​വ​സ​ത്തേ​ക്ക് വി​ട്ടു​ന​ൽ​കി​ല്ല. വ്യ​ക്ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്യും. ഓ​ട്ടോ, ടാ​ക്സി എ​ന്നി​വ അ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ മാ​ത്രം സ​ർ​വീ​സ് ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

മെ​ഡി​ക്ക​ൽ കേ​സു​ക​ൾ​ക്കും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു​മാ​ണ് ഓ​ട്ടോ, ടാ​ക്സി​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ഇ​ത്ത​രം വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​റെ കൂ​ടാ​തെ ഒ​രു മു​തി​ർ​ന്ന യാ​ത്ര​ക്കാ​ര​ൻ മാ​ത്ര​മേ സ​ഞ്ച​രി​ക്കാ​ൻ പാ​ടു​ള്ളൂ. ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കു ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം മ​രു​ന്നു​ക​ളും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും എ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​യി​ല്ല. അ​വ​ശ്യ​വ​സ്തു​ക്ക​ൾ, മ​രു​ന്ന് തു​ട​ങ്ങി​യ​വ വാ​ങ്ങു​ന്ന​തി​നും ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ൾ​ക്കും മാ​ത്ര​മേ ടാ​ക്സി, ഓ​ട്ടോ​റി​ക്ഷ (ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ) ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

About The Author

Related posts