March 28, 2020

Breaking News

ലോ​ക്ക് ഡൗ​ൺ: സെ​ൻ​സ​സ് നീ​ട്ടി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ സെ​ൻ​സ​സ് നീ​ട്ടി​വ​ച്ചു. സെ​ൻ​സ​സി​നു പു​റ​മേ ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ ന​ട​പ​ടി​ക​ളും നീ​ട്ടി​വ​ച്ചു. കോ​വി​ഡ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

2021ലെ ​സെ​ൻ​സ​സ് ര​ണ്ട് ഘ​ട്ട​മാ​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ആ​ദ്യ​ഘ​ട്ടം 2020 ഏ​പ്രി​ൽ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ര​ണ്ടാം​ഘ​ട്ടം 2021 ഫെ​ബ്ര​വ​രി ഒ​ൻ​പ​ത് മു​ത​ൽ 28 വ​രെ​യുമാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഏ​പ്രി​ൽ ഒ​ന്നി​ന് ആ​ദ്യ​ഘ​ട്ടം ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് സെ​ൻ​സ​സ് നീ​ട്ടി​വ​ച്ച​ത്.

രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദാ​യി​രു​ന്നു ആ​ദ്യ​മാ​യി എ​ൻ​പി​ആ​ർ-സെ​ൻ​സ​സി​ൽ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹം പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

സെ​ൻ​സ​സി​ന്‍റെ ഭാ​ഗ​മാ​യി എ​ന്യു​മ​റേ​റ്റ​ർ​മാ​ർ വീ​ടു​ക​ൾ തോ​റും സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത് വ​ലി​യ അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടാ​ക്കു​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഏ​പ്രി​ൽ മു​ത​ൽ സെ​പ്റ്റം​മ്പ​ർ വ​രെ സെ​ൻ​സ​സ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

About The Author

Related posts