September 30, 2020

Breaking News

വെ​ന്‍റി​ലേ​റ്റ​ർ നി​ർ​മി​ക്കാം; കോ​വി​ഡി​ൽ സ​ഹാ​യ​വാ​ഗ്ദാ​ന​വു​മാ​യി വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ

വാ​ഷിം​ഗ്ട​ൺ: കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി വെ​ന്‍റി​ലേ​റ്റ​ർ നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി പ്ര​മു​ഖ വാ​ഹ​ന നി​ര്‍​മാ​താ​ക്ക​ൾ. ഇ​ന്ത്യാ​ന​യി​ലെ കൊ​ക്കോ​മോ പ്ലാ​ന്‍റി​ൽ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ ക​മ്പ​നി​യാ​യ വെ​ന്‍റ​ക്കു​മാ​യി ചേ​ർ​ന്നു ജ​ന​റ​ല്‍ മോ​ട്ടോ​ഴ്‌​സ് വെ​ന്‍റി​ലേ​റ്റ​ർ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ഏ​ക​ദേ​ശം ര​ണ്ട് ല​ക്ഷം വെ​ന്‍റി​ലേ​റ്റു​ക​ള്‍ നി​ര്‍​മി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ 95 ശ​ത​മാ​നം ഉ​പ​ക​ര​ണ​ങ്ങ​ളും ജി​എം മോ​ട്ടേ​ഴ്സാ​ണ് ന​ൽ​കു​ന്ന​ത്.

ഫോ​ര്‍​ഡ്‍, ടെ​സ്‌​ല തു​ട​ങ്ങി​യ ക​മ്പ​നി​ക​ളും തു​ട​ങ്ങി​യ ക​മ്പ​നി​ക​ളും വെ​ന്‍റി​ലേ​റ്റ​റു​ക​ളും മ​റ്റു മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും നി​ര്‍​മി​ക്കു​ന്നു​ണ്ടെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ജി​ഇ ഹെ​ൽ​ത്ത് കെ​യ​റും 3എ​മ്മു​മാ​യി ചേ​ർ​ന്നാ​ണ് ഫോ​ർ​ഡി​ന്‍റെ നി​ർ​മാ​ണം. യു​കെ​യി​ൽ ജാ​പ്പ​നീ​സ് കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ നി​സാ​നും ഫോ​ർ​മു​ല വ​ൺ ടീ​മു​ക​ളും സ​ഹാ​യ​വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ചൈ​ന​യി​ലെ പ്ലാ​ന്‍റി​ൽ മാ​സ്കു​ക​ൾ നി​ർ​മി​ക്കു​മെ​ന്ന് ഫി​യ​റ്റ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി പ്ലാ​ന്‍റ് സ​ജ്ജ​മാ​ക്കാ​നു​ള്ള ജോ​ലി​ക​ൾ ന​ട​ക്കു​ക​യാ​ണ്. ഒ​രു മാ​സ​ത്തി​ന​കം പ​ത്ത് ല​ക്ഷം മാ​സ്കു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് ഫി​യ​റ്റ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും ക​മ്പ​നി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് മൈ​ക് മാ​ൻ​ലി പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ വെ​ന്‍റി​ലേ​റ്റ​ർ നി​ർ​മാ​ണ​ത്തി​ന് ത​ന്‍റെ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളെ സ​ജ്ജ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി ആ​ന​ന്ദ് മ​ഹീ​ന്ദ്ര നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. മ​ഹീ​ന്ദ്ര ഹോ​ളി​ഡേ​യ്സ് റി​സോ​ർ​ട്ടു​ക​ൾ താ​ൽ​ക്കാ​ലി​ക ആ​രോ​ഗ്യ പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​നും ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

About The Author

Related posts