March 28, 2020

Breaking News

നി​രീ​ക്ഷ​ണ​ത്തി​ൽ‌​നി​ന്നും മു​ങ്ങി​യ സ​ബ് ക​ള​ക്ട​ർ​ക്കെ​തി​രെ കേ​സ്

കൊ​ല്ലം: നി​രീ​ക്ഷ​ണം ലം​ഘി​ച്ച് നാ​ടു​വി​ട്ട സ​ബ് ക​ള​ക്ട​ർ അ​നു​പം മി​ശ്ര​യ്ക്കെ​തി​രെ കേ​സ്. മി​ശ്ര മു​ങ്ങി​യ വി​വ​രം അ​റി​യി​ക്കാ​തി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​ൺ​മാ​നെ​തി​രെ​യും കേ​സെ​ടു​ക്കും. വി​വ​രം മ​റ​ച്ചു​വ​ച്ച​തി​നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി തി​രു​വ​ന​ന്ത​പു​രം റെ​യ്ഞ്ച് ഡി​ഐ​ജി സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ഡി​ൻ ഉ​ത്ത​ര​വി​റ​ക്കി. മി​ശ്ര ഇ​പ്പോ​ൾ കാ​ൺ​പൂ​രി​ലാ​ണെ​ന്നാ​ണ് വി​വ​രം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ കാ​ൺ​പു​രി​ലാ​ണ്.

വി​ദേ​ശ​ത്ത് മ​ധു​വി​ധു ക​ഴി​ഞ്ഞെ​ത്തി​യ അ​നു​പം മി​ശ്ര കൊ​ല്ല​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​സ​തി യി​ലെ​ത്തി​യ​പ്പോ​ള്‍ മി​ശ്ര അ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് ഫോ​ണി​ൽ അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ക​ൺ​പു​രി​ലാ​ണെ​ന്നാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ വ ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് സ​ബ് ക​ള​ക്ട​റാ​യി അ​നു​പം മി​ശ്ര കൊ​ല്ല​ത്തെ​ത്തി​യ​ത്.

About The Author

Related posts