May 29, 2020

Breaking News

പോ​ലീ​സു​കാ​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യാ​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ൺ പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യാ​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ. അ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​രു സ്ഥ​ല​ത്തും ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കും അ​തി​നു മു​ക​ളി​ലു​ള്ള ഓ​ഫീ​സ​ർ​മാ​ർ​ക്കും ആ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പാ​ൽ വി​ത​ര​ണ​ക്കാ​ർ, മ​രു​ന്നും മ​ത്സ്യ​വും കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ ത​ട​ഞ്ഞ​താ​യും ചി​ല സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് അ​നാ​വ​ശ്യ​മാ​യി ബ​ലം പ്ര​യോ​ഗി​ച്ച​താ​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യും ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​ദേ​ശം. ബേ​ക്ക​റി​യും മ​രു​ന്നു​ക​ട​ക​ളും പോ​ലീ​സ് അ​ട​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്നു.

അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ ഈ ​ഘ​ട്ട​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളോ​ട് വി​ന​യ​ത്തോ​ടെ​യും എ​ന്നാ​ൽ ദൃ​ഢ​മാ​യും പെ​രു​മാ​റേ​ണ്ട​ത് ഓ​രോ പോ​ലീ​സു​കാ​ര​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ബെ​ഹ്റ ഓ​ർ​മ്മി​പ്പി​ച്ചു.

അ​തേ​സ​മ​യം, പോ​ലീ​സു​കാ​ർ ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളും ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നും മു​തി​ർ​ന്ന പൗ​ര​ൻ​മാ​രെ​യും പാ​വ​പ്പെ​ട്ട​വ​രേ​യും സ​ഹാ​യി​ക്കാ​ൻ പോ​ലീ​സ് പ​ര​മാ​വ​ധി ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ചു.

About The Author

Related posts