June 03, 2020

Breaking News

സ​പ്ലൈ​കോ ഓ​ണ്‍​ലൈ​ന്‍ വ​ഴി​ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വീ​ടു​ക​ളി​ൽ

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ലോ​ക്ക് ഡൗ​ണ്‍ തു​ട​രു​ന്ന​തി​നി​ടെ പു​തി​യ കാ​ല്‍​വ​യ്പു​മാ​യി സ​പ്ലൈ​കോ. ഓ​ണ്‍​ലൈ​ന്‍ മു ​ഖാ​ന്തി​രം അ​വ​ശ്യ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണ ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്രാ​രം​ഭ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി യി​ല്‍ ഇ​ന്ന് ഓ​ണ്‍​ലൈ​ന്‍ വ​ഴി അ​വ​ശ്യ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു തു​ട​ക്കം കു​റി​ക്കു​മെ​ന്നു സ​പ്ലൈ​കോ സി​എം​ഡി പി.​എം. അ​ലി അ​സ്ഗ​ര്‍ പാ​ഷ അ​റി​യി​ച്ചു.

സൊ​മോ​റ്റോ​യു​മാ​യി​ട്ടാ​ണു ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ എ​ത്തി​ക്കാ​നു​ള്ള ക​രാ​ർ. സ​പ്ലൈ​കോ​യു​ടെ ആ​സ്ഥാ​ന​മാ​യ കൊ​ച്ചി ഗാ​ന്ധി​ന​ഗ​റി​നു എ​ട്ടു​കി​ലോ മീ​റ്റ​ര്‍ പ​രി​ധി​യി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ക. തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് 17 ഇ​ട​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​ന്‍ വ​ഴി ഓ​ര്‍​ഡ​ര്‍ ചെ​യ്താ​ല്‍ 40 മു​ത​ല്‍ 50 മി​നി​റ്റി​ന​കം ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വീ​ടു​ക​ളി​ല്‍ ല​ഭി​ക്ക​ത്ത​ക്ക രീ​തി​യി​ലാ​ണു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഇ- ​പേ​മെ​ന്‍റാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

About The Author

Related posts