July 07, 2020

Breaking News

രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 465 കോ​വി​ഡ് മ​ര​ണം, മരണം 14,476 കടന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് 19 കേ​സു​ക​ൾ ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് ഏ​റ്റ​വും ഉ​യ​ർ​ന്ന കോ​വി​ഡ് മ​ര​ണ നി​ര​ക്കാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 465 മ​ര​ണം. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 14,476 ആ​യി ഉ​യ​ർ​ന്നു.

24 മ​ണി​ക്കൂ​റി​നി​ടെ 15,968 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 4,56,183 ആ​യി. ഇ​തി​ൽ 1,83,022 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 2,58,685 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി.

രാ​ജ്യ​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 1,39,010 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 6,531 പേ​രാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 62,848 പേ​ർ ഇ​പ്പോ​ഴും സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. വൈ​റ​സ് ബാ​ധ രൂ​ക്ഷ​മാ​യി ബാ​ധി​ച്ച മും​ബൈ​യി​ൽ ചൊ​വ്വാ​ഴ്ച 846 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ട​യി​ൽ 42 പേ​ർ മ​രി​ച്ചു. ഇ​തു​വ​രെ 68,481 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 3,842 പേ​ര്‍ ഇ​തു​വ​രെ മ​രി​ച്ചു.

ഡ​ൽ​ഹി​യി​ൽ 66,602 പേ​ർ​ക്കാ​ണ് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വി​ടെ 2,301 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. 24,988 പേ​ർ ഇ​പ്പോ​ഴും ഡ​ൽ​ഹി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

ഇ​തി​നു​പു​റ​മേ ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത്, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ഹോട്സ്പോട്ടുകളിൽ 15 – 30% പേർക്കു കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും സ്വയം രോഗമുക്തി കൈവരിച്ചിരിക്കാമെന്നുമാണു പ്രാഥമിക നിരീക്ഷണം. ഇവിടെ നിന്നു ശേഖരിച്ച രക്തസാംപിളുകളിൽ വ്യാപകമായി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരുന്നു. 

മുംബൈ, ഡൽഹി, അഹമ്മദാബാദ്, ഇൻഡോർ, പുണെ തുടങ്ങിയ നഗരങ്ങളിൽ മറ്റിടങ്ങളിലേക്കാൾ 100 മടങ്ങുവരെ വ്യാപന സാധ്യതയുണ്ടെന്നും ഐസിഎംആർ കേന്ദ്ര സർക്കാരിനു കൈമാറിയ പ്രാഥമിക റിപ്പോർട്ടിലുണ്ട്.

About The Author

Related posts