July 07, 2020

Breaking News

മേനക ഗാ​ന്ധി​യു​ടെ വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്ത് കേ​ര​ള സൈ​ബ​ർ വാ​രി​യേ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​വും മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ മേനക ഗാ​ന്ധി​യു​ടെ പീ​പ്പി​ൾ​സ് ഫോ​ർ അ​നി​മ​ൽ​സ് (പി​എ​ഫ്എ) വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്ത് കേ​ര​ള സൈ​ബ​ർ വാ​രി​യേ​ഴ്സ്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഗ​ർ​ഭി​ണി​യാ​യ ആ​ന വാ​യി​ൽ സ്ഫോ​ട​ക വ​സ്തു​പൊ​ട്ടി ചെ​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യ്ക്കെ​തി​രെ വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന് മ​റു​പ​ടി​യെ​ന്ന നി​ല​യി​ലാ​ണ് ഹാ​ക്കിം​ഗ്. സം​ഭ​വം മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണെ​ന്നും മ​ല​പ്പു​റം ജി​ല്ല മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ക്രൂ​ര​ത​യ്ക്ക് കു​പ്ര​സി​ദ്ധ​മാ​ണെ​ന്നു​മാ​ണ് മേനക പ്ര​തി​ക​രി​ച്ച​ത്.

ആ​ന ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ, അ​ത് പാ​ല​ക്കാ​ടാ​ണ് എ​ന്നു വ്യ​ക്ത​മാ​യി അ​റി​ഞ്ഞി​ട്ടും മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് എ​ന്ന പ്ര​ച​ര​ണം അ​ത്ര നി​ഷ്ക​ള​ങ്ക​മാ​യ പ്ര​തി​ക​ര​ണ​മാ​യി കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നു സൈ​ബ​ർ വാ​രി​യേ​ഴ്സ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

About The Author

Related posts