July 07, 2020

Breaking News

ലോക്ക് അഴിച്ച് മലയാളസിനിമ; സു​നാ​മി ചി​ത്രീ​ക​ര​ണം പു​ന​രാ​രം​ഭി​ച്ചു

കോവിഡ് ഭീതിയിൽ‌ സ്തംഭിച്ച മലയാള സിനിമയ്ക്ക് പുതുജീവൻ നല്കി സിനിമാചിത്രീകരണം പുനരാരംഭിച്ചു. ലാലും മകൻ ലാ​ൽ ജൂ​നി​യ​റും ചേർന്ന് സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന സു​നാ​മിയുടെ ചിത്രീകരണം എ​റ​ണാ​കു​ളം ക​ച്ചേ​രി​പ്പ​ടി​യി​ലാണ് പുനരാരംഭിച്ചത്. സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടും കൂ​ടി ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ള ചി​ത്ര​വും സുനാമി തന്നെയാണ്. സിനിമയുടെ 14 ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണ​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ മാനദണ്ഡം അനുസരിച്ച് 50 പേ​ർ മാ​ത്ര​മാ​ണ് ചിത്രീകരണത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. തെ​ർ​മ​ൽ സ്കാ​ന​ർ, മാ​സ്കു​ക​ൾ, സാ​നി​റ്റൈ​സ​ർ എ​ന്നി​വയും ലൊക്കേഷനിൽ എത്തിച്ചിട്ടുണ്ട്.

ലാ​ൽ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ബാ​ലു വ​ർ​ഗീ​സാ​ണ് നാ​യ​ക​ൻ. കൂ​ടാ​തെ ഇ​ന്ന​സെന്‍റ്, മു​കേ​ഷ്, അ​ജു വ​ർ​ഗീ​സ്, സു​രേ​ഷ് കൃ​ഷ്ണ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

പാ​ണ്ട ഡാ​ഡ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ലാ​ലിന്‍റെ മ​രു​മ​ക​ൻ അ​ല​ൻ ആ​ന്‍റണി​യാ​ണ് ചിത്രം നിർമിക്കുന്നത്.

About The Author

Related posts