July 07, 2020

Breaking News

ക​റ്റാ​ല​ൻ​സ്; പ​തി​നേ​ഴു​കാ​ര​ന്‍റെ ഗോ​ളി​ൽ ബാ​ഴ്സ​യ്ക്കു മ​ധു​രം

ബാ​ഴ്സ​ലോ​ണ: മ​ധ​ര​പ്പ​തി​നേ​ഴു​കാ​ര​ൻ അ​ൻ​സു ഫാ​ത്തി​യും സ്റ്റാ​ർ സ്ട്രൈ​ക്ക​ർ ല​യ​ണ​ൽ മെ​സി​യും തി​ള​ങ്ങി​യ പോ​സ്റ്റ് ലോ​ക്ക്ഡൗ​ൺ‌ മ​ത്സ​ര​ത്തി​ൽ ബാ​ഴ്സ​യ്ക്ക് ലാ ​ലി​ഗ​യി​ൽ‌ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ല​ഗാ​ന​സി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ബാ​ഴ്സ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഇ​തോ​ടെ 29 മ​ത്സ​ര​ങ്ങ​ളി​ൽ 64 പോ​യി​ന്‍റു​മാ​യി കി​രീ​ട​ത്തി​ലേ​ക്കു​ള്ള അ​ക​ലം ക​റ്റാ​ല​ൻ​മാ​ർ കു​റ​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള റ​യ​ൽ മാ​ഡ്രി​ഡ് 28 മ​ത്സ​ര​ങ്ങ​ളി​ൽ 59 പോ​യി​ന്‍റു​മാ​യി തൊ​ട്ടു​പി​ന്നാ​ലെ​യു​ണ്ട്. കോ​വി​ഡ് മൂ​ലം അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ ഇ​രു​പ​കു​തി​ക​ളി​ലും ഓ​രോ​ന്നു​വീ​തം ല​ഗാ​ന​സി​ന്‍റെ പോ​സ്റ്റി​ൽ നി​ക്ഷേ​പി​ച്ചാ​ണ് ബാ​ഴ്സ ജ​യം ആ​ധി​കാ​രി​ക​മാ​ക്കി​യ​ത്.

42 ാം മി​നി​റ്റി​ൽ ഗ്രീ​സ്മാ​ന്‍റെ ക്രോ​സി​ൽ​നി​ന്നാ​ണ് ഫാ​ത്തി ഗോ​ൾ നേ​ടി​യ​ത്. റു​ബ​ൻ പെ​ര​സ് ബോ​ക്സി​ൽ ഫൗ​ൾ‌ ചെ​യ്ത​തി​നു ല​ഭി​ച്ച പെ​നാ​ൽ​റ്റി മെ​സി ത​ന്നെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ജ​യം ആ​ധി​കാ​രി​ക​മാ​ക്കി.

About The Author

Related posts