July 07, 2020

Breaking News

ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ സൂ​ര്യ​ഗ്ര​ഹ​ണം ഞാ​യ​റാ​ഴ്ച; കേ​ര​ള​ത്തി​ൽ ഭാ​ഗി​ക ഗ്ര​ഹ​ണം

തി​രു​വ​ന​ന്ത​പു​രം: ആ​കാ​ശ​ത്ത് അ​ത്ഭു​ത​ക്കാ​ഴ്ച​യൊ​രു​ക്കി ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ​ത്തെ സൂ​ര്യ​ഗ്ര​ഹ​ണം ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​യി​ൽ ദൃ​ശ്യ​മാ​കും. രാ​വി​ലെ 9.15 ന് ​ആ​രം​ഭി​ക്കു​ന്ന ഗ്ര​ഹ​ണം ഉ​ച്ച​യ്ക്ക് 12.10 ന് ​അ​തി​ന്‍റെ പാ​ര​മ്യ​ത്തി​ലെ​ത്തും, തു​ട​ർ​ന്ന് 3.04 ഓ​ടെ ഗ്ര​ഹ​ണം അ​വ​സാ​നി​ക്കും.

ആ​റു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ൽ​ക്കു​ന്ന ഗ്ര​ഹ​ണം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​വി​ധ രീ​തി​യി​ലാ​കും ദൃ​ശ്യ​മാ​വു​ക. ഗ്ര​ഹ​ണ പാ​ത ക​ട​ന്നു പോ​കു​ന്ന രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​രാ​ഖ​ണ്ഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ ചി​ല​ഭാ​ഗ​ങ്ങ​ളി​ൽ വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണ​മാ​യി​രി​ക്കും ദൃ​ശ്യ​മാ​വു​ക. അ​തേ​സ​മ​യം കേ​ര​ള​മു​ൾ​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണ​മാ​യി​രി​ക്കും ദൃ​ശ്യ​മാ​വു​ക.

സൂ​ര്യ​നും ച​ന്ദ്ര​നും ഭൂ​മി​യും കൃ​ത്യം നേ​ർ രേ​ഖ​യി​ൽ വ​രു​ന്പോ​ൾ സൂ​ര്യ​ന്‍റെ മ​ധ്യ​ഭാ​ഗം മാ​ത്രം മ​റ​യു​ക​യും അ​രി​കു​ഭാ​ഗം തീ​വ​ള​യം പോ​ലെ കാ​ണ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന പ്ര​തി​ഭാ​സ​മാ​ണ് വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം. ച​ന്ദ്ര​ൻ ഭൂ​മി​യി​ൽ നി​ന്ന് ഏ​റെ അ​ക​ലെ​യാ​യി​രി​ക്കു​ന്പോ​ഴാ​ണ് വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കു​ന്ന​ത്.

About The Author

Related posts