July 07, 2020

Breaking News

തെന്നിന്ത്യൻ നടി ഉഷാറാണി അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര താരം ഉഷാറാണി(62) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 200ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജയില്‍ എന്ന ചിത്രത്തിലൂടെയാണ് 1966ല്‍ ബാലതാരമായി സിനിമയില്‍ എത്തിയത്. ബാലതാരമായി മാത്രം മുപ്പതിലേറെ സിനിമകളില്‍ ഉഷാറാണി അഭിനയിച്ചു. പിന്നീട് കമല്‍ഹാസന്‍റെ നായികയായി അരങ്ങേറ്റം എന്ന ചിത്രത്തിലും ശിവാജി ഗണേശന്‍, എം.ജി.ആര്‍, ജയലളിത എന്നിവര്‍ക്കൊപ്പവും ഉഷാറാണി അഭിനയിച്ചിട്ടുണ്ട്.
 
അഹം, ഏകല്യവൻ, ഭാര്യ, തൊട്ടാവാടി, അങ്കതട്ട്, മഴയെത്തും മുൻപേ, പത്രം, പഞ്ചമി തുടങ്ങിയവയാണ് പ്രധാന മലയാള ചിത്രങ്ങൾ. അന്തരിച്ച സംവിധായകൻ എൻ.ശങ്കരൻനായരുടെ ഭാര്യയാണ്. സംസ്കാരം ചെന്നൈയില്‍ വൈകീട്ടോടെ നടക്കും. 

About The Author

Related posts